ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്നു കേസില്‍ കുടുക്കിയ ആളെ കണ്ടെത്തി; പ്രതി ചേര്‍ത്തു

എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കേസില്‍ 72 ദിവസം ഷീലാ സണ്ണി ജയിലില്‍ കഴിഞ്ഞിരുന്നു
ഷീല സണ്ണി
ഷീല സണ്ണിഫയല്‍

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍, എക്‌സൈസിനു തെറ്റായ വിവരം നല്‍കിയ ആളെ കണ്ടെത്തി. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസാണ് ഷീല സണ്ണിയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്‌സൈസിന് വിവരം നല്‍കിയതെന്നാണ് കണ്ടെത്തല്‍. എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കേസില്‍ 72 ദിവസം ഷീലാ സണ്ണി ജയിലില്‍ കഴിഞ്ഞിരുന്നു.

നാരായണ ദാസിനെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തതായും ു. ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും െ്രെകംബ്രാഞ്ച് എസിപി തൃശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഷീല സണ്ണി
കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ

ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.

2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.

ചാലക്കുടി ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയുടെ ബാഗില്‍നിന്ന് എക്‌സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എല്‍എസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാള്‍ക്കായി എക്‌സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com