'വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ യുഡിഎഫിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങാന്‍ പോവുന്നത്'

അന്വേഷണം പാടില്ലെന്നും ആരും പഞ്ഞിട്ടില്ല. ഇതിനേക്കാള്‍ അപ്പുറമുള്ള കേസ് വന്നാല്‍ പോലും മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ ബാധിക്കാന്‍ പോകുന്നില്ല.
എകെ ബാലൻ മാധ്യമങ്ങളെ കാണുന്നു/ഫയല്‍
എകെ ബാലൻ മാധ്യമങ്ങളെ കാണുന്നു/ഫയല്‍ ടിവി ദൃശ്യം

തിരുവനന്തപുരം: എക്‌സാലോജികിന് എതിരെ നടക്കുന്ന എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ പ്രതികരണവുമായി സിപിഎം നേതാവ് എകെ ബാലന്‍. ഹര്‍ജി നല്‍കിയത് നിയമപരമായ നടപടിയെന്നു ബാലന്‍ പറഞ്ഞു.

കോടതിയുടെ മുന്നിലുള്ള കേസിലാണ് എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നത്. അതില്‍ തീരുമാനം വരും മുന്‍പ് എസ്എഫഐഒ അന്വേഷണം നടക്കുന്നതിനാലാണു ഹര്‍ജി നല്‍കിയതെന്നും ബാലന്‍ പറഞ്ഞു. 'അന്വേഷണ ഏജന്‍സിയെ ആരും ഭയക്കുന്നില്ല. അന്വേഷണം പാടില്ലെന്നും ആരും പഞ്ഞിട്ടില്ല. ഇതിനേക്കാള്‍ അപ്പുറമുള്ള കേസ് വന്നാല്‍ പോലും മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ ബാധിക്കാന്‍ പോകുന്നില്ല. വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ യുഡിഎഫിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങാന്‍ പോവുന്നത്' ബാലന്‍ പറഞ്ഞു.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരുന്നു. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.കേന്ദ്രസര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍.

'അന്വേഷണ ഏജന്‍സിയെ ആരും ഭയക്കുന്നില്ല. അന്വേഷണം പാടില്ലെന്നും ആരും പഞ്ഞിട്ടില്ല. ഇതിനേക്കാള്‍ അപ്പുറമുള്ള കേസ് വന്നാല്‍ പോലും മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ ബാധിക്കാന്‍ പോകുന്നില്ല. വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ യുഡിഎഫിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങാന്‍ പോവുന്നത്'

എക്സാലോജിക് കമ്പനി ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നതിനാലാണ് എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് എക്സാലോജികിന് പണം നല്‍കിയ കരിമണല്‍ കര്‍ത്തയുടെ സിഎംആര്‍എല്ലിലും, കേസില്‍ ഉള്‍പ്പെട്ട പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയിലും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധന നടത്തിയിരുന്നു. എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

എകെ ബാലൻ മാധ്യമങ്ങളെ കാണുന്നു/ഫയല്‍
എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com