'വന്നാല്‍ തന്നെ വഴിയരികില്‍ കസേരയിട്ടിരിക്കുന്നതാണ് രീതി'; ഗവര്‍ണറെ പരിഹസിച്ച് മുഖ്യമന്ത്രി

'ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ല'
പ്രതിഷേധ സമരത്തിൽ പിണറായി വിജയനും അരവിന്ദ് കെജരിവാളും
പ്രതിഷേധ സമരത്തിൽ പിണറായി വിജയനും അരവിന്ദ് കെജരിവാളുംപിടിഐ

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അവഗണനക്കെതിരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഡല്‍ഹി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നേരെ പരിഹാസം ചൊരിഞ്ഞത്.

ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ല. ഭൂരിഭാഗം സമയത്തും ഗവര്‍ണര്‍ കേരളത്തിന് പുറത്താണ്. ഇന്നും ഗവര്‍ണര്‍ ഡല്‍ഹിയിലുണ്ട്. ചില ആളുകള്‍ ചോദിച്ചത് നിങ്ങളുടെ സമരം കാണാന്‍ വന്നതാണോ എന്നാണ്. ഇനി വന്നാല്‍ തന്നെ വഴിയരികില്‍ കസേരയിട്ടിരിക്കുന്നതാണ് രീതിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിന് എതിരായ സമരമാണ് ജന്തര്‍മന്തറില്‍ നടക്കുന്നതെന്ന് ഡല്‍ഹി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേട്ടങ്ങളുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശിക്ഷിക്കുകയാണ്. ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രതിഷേധ സമരത്തിൽ പിണറായി വിജയനും അരവിന്ദ് കെജരിവാളും
നേട്ടങ്ങളുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും കേരളത്തെ ശിക്ഷിക്കുന്നു; അവകാശ ലംഘനങ്ങള്‍ക്കെതിരായ സമരമെന്ന് മുഖ്യമന്ത്രി

സമരം രാഷ്ട്രീയപ്രേരിതമാണെന്ന പ്രതിപക്ഷ ആരോപണം മനുഷ്യത്വമില്ലായ്മയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കേരളത്തിന്റെ സ്ഥിതി ബോധ്യപ്പെടുത്താന്‍ ഒരുവര്‍ഷമാണ് ശ്രമിച്ചത്. പ്രത്യയ ശാസ്ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണ്. ജനാധിപത്യ രീതിയിലൂടെ അധികാരത്തില്‍ എത്തിയ സര്‍ക്കാരുകള്‍ക്ക് അവരുടെ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com