പാലക്കാട് ഫാക്ടറിയില്‍ നിന്ന് വിഷപ്പുക
പാലക്കാട് ഫാക്ടറിയില്‍ നിന്ന് വിഷപ്പുക പ്രതീകാത്മക ചിത്രം /ഫയല്‍

പാലക്കാട് ഫാക്ടറിയില്‍ നിന്ന് വിഷപ്പുക; 20 തൊഴിലാളികള്‍ ആശുപത്രിയില്‍

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്‌സറ്റൈല്‍സ് ഗാര്‍മെന്റ്‌സ് എന്ന കമ്പനിയിലാണ് സംഭവം നടന്നത്.

പാലക്കാട്: ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികള്‍ ആശുപത്രിയില്‍. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. മൂന്ന് ദിവസങ്ങളിലായി ഇരുപതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്‌സറ്റൈല്‍സ് ഗാര്‍മെന്റ്‌സ് എന്ന കമ്പനിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. അന്നേദിവസം പത്തുപേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയും ഇന്നുമായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പത്തുപേരെക്കൂടി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇതെന്നും ഡയിങ് യൂണിറ്റില്‍ നിന്നും വന്ന പുകയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം

പാലക്കാട് ഫാക്ടറിയില്‍ നിന്ന് വിഷപ്പുക
റിട്ട. എസ്‌ഐയുടെ വീട്ടില്‍ വെള്ളം ചോദിച്ചെത്തി; ഭാര്യയുടെ സ്വര്‍ണമാല തട്ടിയെടുത്ത് ഓടിയ 32കാരി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com