അമല്‍ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍?; പിഎസ് സി പരീക്ഷാ ആള്‍മാറാട്ടത്തില്‍ വഴിത്തിരിവ്

അമല്‍ജിത്തും അഖില്‍ജിത്തും ഒളിവില്‍
പിഎസ് സി പരീക്ഷാ ആള്‍മാറാട്ടത്തിനെത്തിയ ആള്‍ ബൈക്കിൽ രക്ഷപ്പെടുന്നു,  ഹാൾ ടിക്കറ്റ്
പിഎസ് സി പരീക്ഷാ ആള്‍മാറാട്ടത്തിനെത്തിയ ആള്‍ ബൈക്കിൽ രക്ഷപ്പെടുന്നു, ഹാൾ ടിക്കറ്റ് ടിവി ദൃശ്യം

തിരുവനന്തപുരം: തിരുവനന്തപുരത്തെ പിഎസ് സി പരീക്ഷയിലെ ആള്‍മാറാട്ടക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവ്. അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ജിത്ത് ആണെന്ന് പൊലീസിന് സംശയം. അമല്‍ജിത്തും അഖില്‍ജിത്തും ഒളിവില്‍ പോയതാണ് പൊലീസിന് സംശയം ഇരട്ടിച്ചത്.

ഇളയ മകന്റെ ഒപ്പമാണ് അമല്‍ജിത്ത് പരീക്ഷയ്ക്ക് പോയതെന്ന് ഇവരുടെ അമ്മ രേണുക പറഞ്ഞു. പക്ഷെ വയറിന് അസ്വസ്ഥതയായതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റിയില്ലെന്നാണ് പറഞ്ഞത്. ഇതിനുശേഷം ജോലിക്കെന്നു പറഞ്ഞ് പോയ ഇരുവരും വീട്ടിലേക്ക് വന്നിട്ടില്ലെന്ന് അമ്മ രേണുക പറഞ്ഞു.

പിഎസ് സി പരീക്ഷാ ആള്‍മാറാട്ടത്തിനെത്തിയ ആള്‍ ബൈക്കിൽ രക്ഷപ്പെടുന്നു,  ഹാൾ ടിക്കറ്റ്
മോഷ്ടിച്ച ബൈക്കുമായി തമിഴ്‌നാട്ടില്‍ വലയില്‍; ചോദ്യം ചെയ്യലില്‍ മോട്ടോര്‍ മോഷണ പരമ്പരയിലെ പ്രതികള്‍, അഞ്ചു പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ബുധനാഴ്ച പൂജപ്പുരയിലെ സ്‌കൂളിലെ ഒരു പിഎസ് സി പരീക്ഷാസെന്ററില്‍ ബയോ മെട്രിക് പരിശോധനയ്ക്കിടെ ഒരു ഉദ്യോഗാര്‍ത്ഥി ഇറങ്ങി ഓടിയതാണ് ആള്‍മാറാട്ടമാണെന്ന സംശയത്തിനിടയാക്കിയത്. നേമം സ്വദേശി അമല്‍ജിത്ത് ആണ് പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥി.

എന്നാല്‍ അമല്‍ജിത്തിന് പകരം മറ്റൊരാളാണ് പരീക്ഷാ ഹാളില്‍ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ട യുവാവിനെ, പുറത്ത് കടന്ന് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ബൈക്ക് അമല്‍ജിത്തിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com