വീട് നിര്‍മ്മിക്കാന്‍ പോകുകയാണോ?, വായ്പയ്ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ വരെ സബ്‌സിഡി, പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍, വിശദാംശങ്ങള്‍

ഭവനനിര്‍മ്മാണത്തിനായി വായ്പ എടുക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കുന്ന ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം എന്ന പുതിയ പദ്ധതി ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേന നടപ്പിലാക്കുന്നു
ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്‌കീമുമായി സംസ്ഥാന സർക്കാർ
ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്‌കീമുമായി സംസ്ഥാന സർക്കാർപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഭവനനിര്‍മ്മാണത്തിനായി വായ്പ എടുക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കുന്ന ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം എന്ന പുതിയ പദ്ധതി ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേന നടപ്പിലാക്കുന്നു.ഗൃഹ നിര്‍മ്മാണത്തിനായി ദേശസാല്‍കൃത/ ഷെഡ്യൂള്‍ ബാങ്ക്/ കേന്ദ്ര/ സംസ്ഥാന ഗവണ്‍മെന്റുകള്‍, അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ (കെ.എസ്.എഫ്.ഇ, എല്‍.ഐ.സി)/ സര്‍ക്കാര്‍ അംഗീകൃത സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നും ഭവന വായ്പ ലഭിക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കാന്‍ സ്‌കീമിലേക്ക് അപേക്ഷിക്കാം.

മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഇടത്തരം വരുമാനത്തില്‍പ്പെട്ട തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് വായ്പ ഗഡുക്കള്‍ അനുവദിക്കുന്ന മുറയ്ക്ക് വായ്പ തുകയുടെ 25 ശതമാനം/ പരമാവധി മൂന്നു ലക്ഷം രൂപയുടെ സര്‍ക്കാര്‍ സബ്‌സിഡി ഘട്ടം ഘട്ടമായി അനുവദിക്കുന്ന ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീമാണിത്. ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ വെബ്‌സൈറ്റ് (www.kshb.kerala.gov.in) മുഖേന 2024 ഫെബ്രുവരി 29 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാവുന്നതാണ്.

ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്‌കീമുമായി സംസ്ഥാന സർക്കാർ
അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന്; കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com