ഡോ. വന്ദന കേസ്; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണു റിപ്പോര്‍ട്ട്
ഡോ വന്ദന ദാസ്, പ്രതി സന്ദീപ്
ഡോ വന്ദന ദാസ്, പ്രതി സന്ദീപ്
ഡോ വന്ദന ദാസ്, പ്രതി സന്ദീപ്
ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന നിര്‍ണായക ഘട്ടത്തിലേക്ക്; ട്രാക്കിങ് ടീം ആനയ്ക്കരികെ; വയനാട്-മൈസൂര്‍ പാതയില്‍ ജാഗ്രത

ആദ്യം പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തി. രണ്ടാമത്തെ പരിശേധനയിലും സന്ദീപിനു മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ മാനസിക പ്രശ്‌നത്തിന്റെ പേരില്‍ കേസില്‍നിന്നും രക്ഷപ്പെടാന്‍ സന്ദീപിന് കഴിയില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്.

ഹൈക്കോടതി നേരത്തെ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധ്യാപക ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ അപ്പീല്‍ നല്‍കി ഉത്തരവു പിന്‍വലിപ്പിക്കാനുള്ള നീക്കം സന്ദീപ് ഇപ്പോഴും തുടരുന്നുണ്ട്. ഓയൂരില്‍ കുട്ടിയ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പത്മകുമാറാണു സന്ദീപിനു ഒപ്പം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷ വിഭാഗത്തില്‍ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com