'എംടിയുടെ പ്രസംഗം വലിയ ബോംബ്, അദ്ദേഹം ഉദ്ദേശിച്ചത് കേന്ദ്രത്തേയും കേരളത്തേയും': സേതു

എംടി പറഞ്ഞത് വളരെ ശരിയാണെന്നും അധികാര ദുര്‍വിനിയോഗമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും സേതു
സേതു
സേതുഎ സനേഷ്

എംടി വാസുദേവന്‍ നായര്‍ കോഴിക്കോട് നടത്തിയ പ്രസംഗം കേന്ദ്ര സര്‍ക്കാരിനേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ചുകൊണ്ടായിരുന്നെന്ന് സാഹിത്യകാരന്‍ സേതു. എംടി പറഞ്ഞത് വളരെ ശരിയാണെന്നും അധികാര ദുര്‍വിനിയോഗമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിലായിരുന്നു പ്രതികരണം.

എംടി രണ്ടിനേയും ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞത്. എനിക്കതില്‍ സംശയമില്ല. നമ്മള്‍ വളരെ അധികം ഇഷ്ടപ്പെടുന്നവര്‍ പോലും മാറുകയാണ്.

'എംടി പറഞ്ഞത് വളരെ വളരെ ശരിയാണ്. അധികാരം ദുഷിപ്പിക്കും എന്നു പറയുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ. അധികാരത്തിന്റെ ദുര്‍വിനിയോഗം ഒരുപാട് സ്ഥലങ്ങളിലേക്ക് കടന്നുപോവുന്നുണ്ട്. ഡല്‍ഹിയില്‍ ആയാലും കേരളത്തിലായാലും ഇങ്ങനെയാണ്. എംടി രണ്ടിനേയും ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞത്. എനിക്കതില്‍ സംശയമില്ല. നമ്മള്‍ വളരെ അധികം ഇഷ്ടപ്പെടുന്നവര്‍ പോലും മാറുകയാണ്.'- സേതു പറഞ്ഞു.

'കോഴിക്കോട്ടെ അദ്ദേഹത്തിന്റെ പ്രസംഗം വലിയ ബോംബ് ആയിരുന്നു. പുള്ളി അങ്ങനെ കയറി ഇടപെടാറില്ല. അഴീക്കോടാണ് ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓഡിയന്‍സ് അദ്ദേഹത്തിനൊരു വീക്ക്‌നെസ് ആണ്. പുള്ളിക്ക് ഓഡിയന്‍സ് വേണം. അഴീക്കോട് ഒരു പെര്‍ഫോര്‍മര്‍ ആയിരുന്നു. മോദി നല്ല പെര്‍ഫോര്‍മര്‍ അല്ലേ.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സേതു
'മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞു': രൂക്ഷവിമർശനവുമായി ജിആർ അനിലിന്റെ ഭാര്യ
പേടിച്ചിട്ടൊന്നുമല്ല. അങ്ങനെ പേടിയൊന്നും ഇല്ല എനിക്ക്. അങ്ങനെയൊരു ലൈംലൈറ്റില്‍ നില്‍ക്കണമെന്ന് തോന്നിയിട്ടില്ല

സാമൂഹ്യവിഷയങ്ങളില്‍ പ്രതികരിക്കുന്നവരോട് തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ അങ്ങനെ പ്രതികരിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് സേതു പറയുന്നത്. 'നമുക്ക് ചുറ്റും നടക്കുന്നതിനെപ്പറ്റി എഴുത്തുകാരന്‍ പ്രതികരിക്കണം എന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. എനിക്കങ്ങനെ തോന്നിയിട്ടില്ല. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല. അങ്ങനെ പേടിയൊന്നും ഇല്ല എനിക്ക്. അങ്ങനെയൊരു ലൈംലൈറ്റില്‍ നില്‍ക്കണമെന്ന് തോന്നിയിട്ടില്ല. സാറ ടീച്ചറൊക്കെ ആക്റ്റിവിസ്റ്റാണ്. അങ്ങനെ പറഞ്ഞുകൊണ്ടാണ് ടീച്ചര്‍ അത് ചെയ്യുന്നത്. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളതെല്ലാം എഴുത്തില്‍ കൊണ്ടുവരുന്നുണ്ട്.'

'വലിയ പുരോഗമനമൊക്കെ പറയുമ്പോഴും കേരളത്തില്‍ ഇന്നും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല. കൊച്ചിയില്‍ ആണെങ്കിലും നൈറ്റ് ലൈഫില്‍ സ്ത്രീ സുരക്ഷിതയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം മയക്കുമരുന്നാണ്. ഭാവിയില്‍ അത് വളരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.' - സേതു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com