മഹത് പ്രവൃത്തികള്‍ക്ക് ഉത്തമ മാതൃക; ക്രിസ്തുവിനു ശേഷം ആര്?; ഉത്തരം കിട്ടിയിരിക്കുന്നു; സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി

ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരന്‍! ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'ക്‌ളീഷേ'
ശ്രീകുമാരന്‍ തമ്പി
ശ്രീകുമാരന്‍ തമ്പിഫയല്‍

തിരുവനന്തപുരം: സാഹിത്യ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ കെ സച്ചിദാനന്ദനെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. സച്ചിദാനന്ദന്‍ മഹത് പ്രവൃത്തികള്‍ക്ക് ഉത്തരമാതൃകയെന്നും താന്‍ വെറും ക്ലീഷേയെന്നും ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടും ശ്രീകുമാരന്‍ തമ്പിയും ഉയര്‍ത്തിയ വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സച്ചിദാനന്ദന്‍ ഇന്ന് സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. അതിന് മറുപടിയായാണ് ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്. മറ്റുള്ളവരുടെ തെറ്റുകള്‍ ഏറ്റെടുത്ത് കുരിശിലേറുന്നത് മഹത്പ്രവൃത്തിയാണെന്ന് സച്ചിദാനന്ദന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. തനിക്കു പങ്കില്ലാത്ത പ്രവൃത്തിയുടെ കുരിശ് ഏറ്റെടുക്കുന്നതായും സച്ചിദാനന്ദന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

'മഹത് പ്രവൃത്തി'കള്‍ക്ക് ഉത്തമമാതൃക! തല്‍ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരന്‍! ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'ക്‌ളീഷേ'

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്

ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കള്‍ക്ക് ഉത്തമമാതൃക! തല്‍ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരന്‍! ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'ക്‌ളീഷേ'

പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ''അദ്ധ്യാത്മരാമായണം കിളിപ്പാട്ട്'' --എന്നാണല്ലോ..

മറ്റുള്ളവരുടെ തെറ്റുകള്‍, അഥവാ തെറ്റുകള്‍ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശില്‍ ഏറുക ഒരു മഹത്പ്രവൃത്തിയാണ്.

സച്ചിദാന്ദന്റെ കുറിപ്പ്

മറ്റുള്ളവരുടെ തെറ്റുകള്‍, അഥവാ തെറ്റുകള്‍ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശില്‍ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥന്‍ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്‌കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥ യുടേതായാലും. ഞാന്‍ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെന്‍ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും.

ശ്രീകുമാരന്‍ തമ്പി
'ഗാനഗന്ധര്‍വ്വന്‍റെ വസതിയില്‍'; അമേരിക്കയില്‍ പോയി യേശുദാസിനെ സന്ദർശിച്ച് മോഹൻലാൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com