ഇവിടെ ഇത് നടപ്പാക്കാന്‍ വിഷമമാണ്; റേഷന്‍ കടകളില്‍ മോദിയുടെ ചിത്രം സ്ഥാപിക്കില്ല; മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ തീര്‍ച്ചയായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുളളതാണ്.
പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിക്കുന്നു
പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിക്കുന്നു സഭാ ടിവി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യത്തോരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ പറ്റുമോയെന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതേവരെയില്ലാത്ത ഒരു പുതിയ പ്രചരണ പരിപാടിയാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ തീര്‍ച്ചയായും ഇതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുളളതാണ്. ഇക്കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത് ശരിയല്ലെന്ന്കേന്ദ്രസര്‍ക്കാരിനെ തന്നെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'ഇവിടെ ഇത് നടപ്പാക്കാന്‍ വിഷമമാണെന്ന് കേന്ദ്രത്തെ അറിയിക്കും. അതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെ ഇത് അറിയിക്കാന്‍ പറ്റില്ലെയെന്നതും പരിശോധിക്കും'- പിണറായി വിജയന്‍ പറഞ്ഞു.

പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിക്കുന്നു
കെ ബാബുവിന് തിരിച്ചടി, തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com