തൃപ്പൂണിത്തുറ സ്‌ഫോടനം; നാല് പേര്‍ അറസ്റ്റില്‍, ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു
സ്ഫോടന ദൃശ്യം
സ്ഫോടന ദൃശ്യംഎക്സ്പ്രസ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍ എന്നിവരും കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. പുതിയകാവ് ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ് ഒന്നാം പ്രതി. ദേവസ്വം സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കരാറുകാരന്‍ ആദര്‍ശാണ് നാലാം പ്രതി.

സ്ഫോടന ദൃശ്യം
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ

പ്രതികള്‍ക്കെതിരെ നരഹത്യാക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളടക്കാണ് ചുമത്തിയിരിക്കുന്നത്. മനഃപൂര്‍വംമല്ലാത്ത നരഹത്യ (304), കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം (308) വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി. അതേസമയം, സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവിനു പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന ദിവാകരന്‍ (55) മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com