ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി; തൃപ്പൂണിത്തുറയിൽ നിന്ന് സർവീസ് ഉടൻ?

കൊ​ച്ചി മെ​ട്രോ​യു​ടെ എ​സ്എ​ൻ ജം​ഗ്​​ഷ​ൻ-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി
എ​സ്എ​ൻ ജം​ഗ്​​ഷ​ൻ-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ നടന്ന സുരക്ഷാ പരിശോധനയുടെ ദൃശ്യം
എ​സ്എ​ൻ ജം​ഗ്​​ഷ​ൻ-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ നടന്ന സുരക്ഷാ പരിശോധനയുടെ ദൃശ്യംകൊച്ചി മെട്രോ പങ്കുവെച്ച ചിത്രം

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ എ​സ്എ​ൻ ജം​ഗ്​​ഷ​ൻ-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ, സിസ്റ്റം, സിഗ്നലിങ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടന്ന പരിശോധന പൂർത്തിയായതോടെ, ഉടൻ തന്നെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ആ​ദ്യ ഘ​ട്ട​ത്തി​ലെ അ​വ​സാ​ന സ്റ്റേ​ഷ​നാ​യ തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാണ്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽലേ സുരക്ഷാ കമ്മീഷണർ ആനന്ദ് എം ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് മെട്രോ സർവ്വീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകിക്കൊണ്ടുള്ള ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ മറുപടി എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎംആർഎൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

എ​സ്എ​ൻ ജം​ഗ്​​ഷ​ൻ-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ നടന്ന സുരക്ഷാ പരിശോധനയുടെ ദൃശ്യം
ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com