തൃപ്പൂണിത്തുറ സ്‌ഫോടനം: മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്

സബ് കലക്ടർ അന്വേഷിക്കും
തൃപ്പൂണിത്തുറയിലുണ്ടായ സ്ഫോടനം
തൃപ്പൂണിത്തുറയിലുണ്ടായ സ്ഫോടനം എ സനേഷ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ വെടിക്കെട്ടിന് കൊണ്ടുവന്ന കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഭരണകൂടം. സബ് കലക്ടര്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഉത്തരവിട്ടു. പുതിയകാവ് ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിനായി കൊണ്ടു വന്ന കരിമരുന്നാണ് പൊട്ടിത്തെറിച്ചത്.

സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 22 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ പൊലീസ് അന്വേഷണവും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികള്‍ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്‌ഫോടക വസ്തു നിയമപ്രകാരം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

തൃപ്പൂണിത്തുറയിലുണ്ടായ സ്ഫോടനം
കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം; അമല്‍ജിത്തിനായി അഖില്‍ ജിത്ത് പരീക്ഷയെഴുതി

സ്ഫോടക വസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വെടിക്കെട്ട് കരാറുകാർക്കെതിരെ പോത്തൻകോട് പൊലീസും കേസെടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസെടുത്തത്. കരാറുകാരൻ ആദർശിൻ്റെ സഹോദരൻ്റെ പേരിൽ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com