ട്രെയിനിനടിയില്‍പ്പെട്ട അഞ്ചു വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു; മുത്തശ്ശി കാല്‍ തെറ്റി പ്ലാറ്റ്‌ഫോമില്‍ വീണു

ട്രെയിന്‍ നിര്‍ത്തിയതോടെ യാത്രക്കാര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

വര്‍ക്കല: വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന്റെ അടിയില്‍പ്പെട്ട അഞ്ചു വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ട് അഞ്ചു വയസ്സുകാരി. ലോക്കോപൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്. ട്രെയിന്‍ നിര്‍ത്തിയതോടെ യാത്രക്കാര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

മുത്തശ്ശിയും അമ്മയുമൊത്താണ് തിരുവനന്തപുരത്തേക്ക് പോകാന്‍ അഞ്ചു വയസ്സുകാരി തിങ്കളാഴ്ച രാത്രി 8.45 ന് വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിയത്. 2ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ജനശതാബ്ദി എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്നു. റിസര്‍വേഷന്‍ ഉള്ള ട്രെയിനാണെന്നറിയാതെ എന്‍ജിനടുത്തുള്ള കോച്ചില്‍ കയറി. വിവരമറിഞ്ഞപ്പോള്‍ ഇവര്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നു ചാടി.

പ്രതീകാത്മക ചിത്രം
യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന്; സീറ്റ് വിഭജനം പൂര്‍ത്തിയാക്കും

കുട്ടിയുടെ അമ്മ സുരക്ഷിതയായി പുറത്തു ചാടിയെങ്കിലും മുത്തശ്ശി കാല്‍ തെറ്റി പ്ലാറ്റ്‌ഫോമില്‍ തലയടിച്ചു വീണു. ഇതിനിടെ കുട്ടി ട്രെയിനിന്റെ അടിയില്‍ അകപ്പെടുകയായിരുന്നു. എന്‍ജിന്റെ വാതിലിനരികില്‍ നില്‍ക്കുകയായിരുന്ന ലോക്കോ പൈലറ്റ് ബഹളം കേട്ട് ഉടന്‍ ട്രെയിന്‍ നിര്‍ത്തി. ഇതിനിടെ യാത്രക്കാര്‍ ചേര്‍ന്ന് കുട്ടിയെ ട്രാക്കില്‍നിന്നു പുറത്തെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com