വീണ വിജയന് നിർണായകം; എസ്എഫ്ഐഒ അന്വേഷണത്തെ എതിർത്തുള്ള ഹർജിയിൽ നാളെ വിധി

വിധി പ്രസ്താവം നാളെ ഉച്ചയ്ക്ക് 2.30ന്
എക്സാലോജിക്ക്, വീണ വിജയന്‍
എക്സാലോജിക്ക്, വീണ വിജയന്‍ഫയല്‍

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനു നാളെ നിർണായകം. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ വീണ നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി നാളെ വിധി പറയും. നാളെ ഉച്ചയ്ക്ക് 2.30നാണ് വിധി പറയുന്നത്.

കരിമണൽ കമ്പനിയിൽനിന്നു മാസപ്പടി വാങ്ങിയെന്ന കേസിൽ, മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്കെതിരെ നടപടിയെടുക്കരുതെന്ന് എസ്എഫ്‌ഐഒയോട് നേരത്തെ കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് വീണ നൽകിയ ഹർജി വിധി പറയാൻ മാറ്റിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്എഫ്ഐഒ അന്വേഷണം നിലനിൽക്കില്ലെന്നാണ് എക്സാലോജിക്ക് കോടതിയിൽ വാദിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണ്. അതു തുടരാമെന്നും സിഎംആർഎല്ലുമായി ഇടപാടിലെ ആരോപണത്തിനു മറുപടി നൽകിയിട്ടുണ്ടെന്നും എക്സാലോജിക് അറിയിച്ചു. അതോടെ റജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം എന്തായെന്നു കോടതി ചോദിച്ചപ്പോൾ അന്വേഷണ പുരോഗതി അറിയില്ലെന്ന് എക്സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു.

ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ കടുത്ത നടപടിയെടുക്കരുതെന്നാണ് എസ്എഫ്ഐഒക്ക് കോടതി നൽകിയ നിർദ്ദേശം. എസ്എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് എക്‌സാ ലോജിക്കിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അറസ്റ്റിന് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് തത്കാലം നോട്ടീസ് മാത്രമേ നൽകൂ എന്നാണ് എസ്എഫ്‌ഐഒ കോടതിയോട് മറുപടി പറഞ്ഞത്.

എക്സാലോജിക്ക്, വീണ വിജയന്‍
'കേസ് കൊടുത്തതിൽ അതൃപ്തി'- കേന്ദ്രവുമായുള്ള ചർച്ച പരാജയമെന്നു ബാല​ഗോപാൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com