സൂപ്പര്‍കപ്പാസിറ്റര്‍ ആപ്ലിക്കേഷനിലെ കാര്‍ബണ്‍ ക്വാണ്ടം തരംഗങ്ങളുടെ കണ്ടുപിടിത്തം; മഹാരാജാസ് കോളജ് അധ്യാപികയ്ക്ക് പേറ്റന്റ്

ഗവേഷക വിദ്യാര്‍ഥി എം ജി പ്രവീണ, മഹാരാജാസ് കോളേജ് ഫിസിക് എമറിറ്റസ് പ്രൊഫസര്‍ ഡോ. ഇ എം മുഹമ്മദ് എന്നിവരും ഗവേഷണത്തിന്റെ ഭാഗമായിരുന്നു.
ഡോ.ശോഭി ഡാനിയല്‍,എം ജി പ്രവീണ,ഡോ. ഇ എം മുഹമ്മദ്
ഡോ.ശോഭി ഡാനിയല്‍,എം ജി പ്രവീണ,ഡോ. ഇ എം മുഹമ്മദ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന് ഗ്രീന്‍ കെമിസ്ട്രി വിഭാഗത്തില്‍ പുതിയ പേറ്റന്റ് ലഭിച്ചു. സൂപ്പര്‍കപ്പാസിറ്റര്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ ഇലക്ട്രോഡ് മെറ്റീരിയലായി കാര്‍ബണിന്റെ നാനോ പാര്‍ട്ടിക്കിളിനും മാംഗനീസിനും ഒപ്പം കൊബോള്‍ട്ട്, അയണ്‍, നിക്കല്‍, കോപ്പര്‍, സിങ്ക് എന്നിവ ഉപയോഗിച്ചതിനാണ് പേറ്റന്റ് ലഭിച്ചത്. കോളജിലെ രസതന്ത്രത്തിലെ ബിരുദാനന്തര ബിരുദ, ഗവേഷണ വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഡോ.ശോഭി ഡാനിയല്‍ ആണ് കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതാവ്.

മൈക്രോവേവ് ഉപയോഗിച്ച് ഗ്രീന്‍ സിന്തറ്റിക് സ്ട്രാറ്റജി സ്വീകരിച്ചാണ് ഇവ സമന്വയിപ്പിച്ചത്. ഗവേഷക വിദ്യാര്‍ഥി എം ജി പ്രവീണ, മഹാരാജാസ് കോളേജ് ഫിസിക് എമറിറ്റസ് പ്രൊഫസര്‍ ഡോ. ഇ എം മുഹമ്മദ് എന്നിവരും ഗവേഷണത്തിന്റെ ഭാഗമായിരുന്നു.

ഡോ.ശോഭി ഡാനിയല്‍,എം ജി പ്രവീണ,ഡോ. ഇ എം മുഹമ്മദ്
തിരുവനന്തപുരം മികച്ച ജില്ലാ പഞ്ചായത്ത്; നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്; പഞ്ചായത്ത് വലിയ പറമ്പ; സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വികസിപ്പിച്ച വസ്തുക്കള്‍ക്ക് നിലവിലുള്ള വസ്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 200 മടങ്ങ് ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയും. ഗവേഷണത്തിന്റെ തുടക്കത്തില്‍ മണിമലക്കുന്ന് ടി എം ജേക്കബ് മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജില്‍ ഡോ. ഡോ. ശോഭി ഡാനിയേല്‍ അധ്യാപികയായിരുന്നതിനാല്‍ മണിമലക്കുന്ന് കോളജിനും പേറ്റന്റ് അംഗീകാരം ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com