ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സബ്‌സിഡി കുറച്ചു; സപ്ലൈകോയിൽ അരിയും പഞ്ചസാരയുമുൾപ്പെടെ 13 ഇനങ്ങൾക്ക് വില കൂടും

സബ്‌സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധാനങ്ങളുടെ വില ഇനി മുതൽ വർധിക്കും. 13 സാധാങ്ങൾക്ക് നൽകുയിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോ​ഗത്തിൽ തീരുമാനമായി. 2016ൽ ആദ്യ പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്ന്. ആ തീരുമാനത്തിനാണ് തുടർ ഭരണം ലഭിച്ച് മൂന്നാം വർഷം പിന്നിടുമ്പോൾ മാറ്റം വരുന്നത്.വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്.

വിശദമായി പലപ്പോഴായി നടത്തിയ ചർച്ചയ്ക്കൊടുവിൽ നവംബർ മാസത്തിലാണ് എൽഡിഎഫ് നേതൃയോഗം വില വർധിപ്പിക്കാമെന്ന് തീരുമാനിച്ചത്. തുടർന്ന് സർക്കാർ ഇതിനായി വിദഗ്ദധ സമിതിയെ നിയോഗിച്ചു. ഇവർ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ഫയല്‍ ചിത്രം
കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു

വില വർധനവ് വരുന്ന 13 സാധനങ്ങൾ

1-ചെറുപയര്‍

2-ഉഴുന്ന്

3-വന്‍കടല

4-വന്‍പയര്‍

5-തുവരപ്പരിപ്പ്

6-മുളക്

7-മല്ലി

8-പഞ്ചസാര

9-വെളിച്ചെണ്ണ

10-ജയ അരി

11-കുറുവ അരി

12-മട്ട അരി

13-പച്ചരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com