തുവര പരിപ്പ് 112 രൂപ, ഉഴുന്ന് 95, അരി 30, വെളിച്ചെണ്ണ അരലിറ്റര്‍ 55... ; സപ്ലൈകോ സബ്‌സിഡി ഉത്പന്നങ്ങളുടെ പുതിയ വില ഇങ്ങനെ

ചില സീസണില്‍ വിലയില്‍ വ്യത്യാസമുണ്ടാകും. വിപണി വിലയ്ക്ക് അനുസരിച്ച് സപ്ലൈകോയിലും വില ഉയരും.
സപ്ലൈകോ
സപ്ലൈകോഫയല്‍ ചിത്രം

തിരുവനന്തപുരം: മാര്‍ക്കറ്റ് വിലയെക്കാള്‍ 35 ശതമാനം കുറവിലായിരിക്കും സപ്ലൈകോയില്‍ സാധനം വിതരണം ചെയ്യുകയെന്ന് മന്ത്രി ജിആര്‍ അനില്‍. പുതിയ നിരക്ക് അനുസരിച്ച് ചെറുപയര്‍ ഒരു കിലോ 92 രൂപ, ഉഴുന്ന് ഒരുകിലോ 95, വന്‍കടല ഒരു കിലോ 69 , വന്‍ പയര്‍ 75 , തുവരപരിപ്പ് 111, മുളക് അരിക്കിലോ 82, മല്ലി അരക്കിലോ 39, പഞ്ചസാര ഒരു കിലോ 27, വെളിച്ചെണ്ണ അരലിറ്റര്‍ 55, കുറുവ അരി 30 , മട്ട അരി 30, പച്ചരി 26 എന്നിങ്ങനെയായിരിക്കും വിലയെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ ചെറുപയര്‍ 74, ഉഴുന്ന് 66, വന്‍കടല 43, വന്‍ പയര്‍ 45, തുവരപരിപ്പ് 65, മുളക് 75, മല്ലി 39 രൂപ 50 പൈസ, പഞ്ചസാര 22, വെളിച്ചെണ്ണ 46, കുറവ അരി 25, മട്ട അരി 25, പച്ചരി 23 എന്നിങ്ങനെയായിരുന്നു വില.

ചില സീസണില്‍ വിലയില്‍ വ്യത്യാസമുണ്ടാകും. വിപണി വിലയ്ക്ക് അനുസരിച്ച് സപ്ലൈകോയിലും വില ഉയരും. ജനങ്ങള്‍ക്ക് 35 ശതമാനമെങ്കിലും വിലക്കുറവുണ്ടാകുന്നതരത്തിലാണ് വിതരണം നടത്തി വിലക്കയറ്റം തടഞ്ഞുനിര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2016-ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. സപ്ലൈകോയില്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് നേരത്തെ ഇടതുപക്ഷം പച്ചക്കൊടി കാട്ടിയിരുന്നു. നിലവിലെ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വിലവര്‍ധിപ്പിക്കുന്നതിന് നിര്‍ബന്ധിതമായത്.

വില കൂട്ടുന്നതിന് എൽഡിഎഫ് നേരത്തേ അനുമതി നൽകിയിരുന്നു. ഭക്ഷ്യ–പൊതുവിതരണ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ അവസാനം ഇതിനുള്ള ശുപാർശ നൽകി. വിപണിവിലയിൽ 25% സബ്സിഡി അനുവദിച്ചാൽ മതിയെന്നായിരുന്നു എൽഡിഎഫ് യോഗത്തിലെ തീരുമാനം. എന്നാൽ, 35% എന്ന ഭക്ഷ്യ–പൊതുവിതരണ വകുപ്പിന്റെ ശുപാർശ ഒടുവിൽ അംഗീകരിച്ചു.

സബ്സിഡി നിരക്കിൽ 13 സാധനങ്ങൾ നൽകുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. നിലവിൽ 1000 കോടി രൂപയിലേറെ വിതരണക്കാർക്കു കുടിശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്സിഡി സാധനങ്ങൾ വാങ്ങുന്നത്.

സപ്ലൈകോ
സ്കൂളിൽ പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; 14കാരിക്ക് ​ഗുരുതര പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com