വന്ദേഭാരത് ട്രെയിനുകളില്‍ തനത് കേരള ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

നിലവില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണ് വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്
പുതിയ വന്ദേ ഭാരത് ട്രെയിന്‍/റെയില്‍വേ ട്വീറ്റ് ചെയ്ത ചിത്രം
പുതിയ വന്ദേ ഭാരത് ട്രെയിന്‍/റെയില്‍വേ ട്വീറ്റ് ചെയ്ത ചിത്രംറെയില്‍വേ ട്വീറ്റ് ചെയ്ത ചിത്രം

ന്യൂഡല്‍ഹി: കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളില്‍ തനത് കേരള ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസാണ് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷണവിന് കത്തയച്ചത്.

നിലവില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണ് വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്. കേരളത്തിന്റെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ വിദേശ സഞ്ചാരികള്‍ക്കും ഇതൊരു അവസരമാകുമെന്നും കത്തില്‍ പറയുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണെന്നും മലയാളികളായ യാത്രക്കാര്‍ക്ക് സ്വന്തം ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുവെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വന്ദേഭാരത് ട്രെയിനുകള്‍ പല സ്‌റ്റോപ്പുകളിലും കുറഞ്ഞ സമയമാണ് നിര്‍ത്തിയിടുന്നതെന്നും ഇത് അസൗകര്യങ്ങളുണ്ടാക്കുന്നു. യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ഒരേ വാതില്‍ ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com