കൊച്ചി: മലയാറ്റൂരിൽ കുട്ടിയാന കിണറ്റില്‍ വീണു. ഇല്ലിത്തോട്ടിലെ റബര്‍ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാനക്കൂട്ടിനൊപ്പമുണ്ടായിരുന്ന കുട്ടിയാന വീണത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കാട്ടാനക്കൂട്ടം കിണറിന് ചുറ്റും നിലയുറപ്പിച്ചതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്തേക്ക് അടുക്കാന്‍ കഴിഞ്ഞിട്ടില്ല.
കാട്ടാനക്കൂട്ടത്തെ തുരത്തിയ ശേഷമായിരിക്കും രക്ഷാപ്രവര്‍ത്തനം അടക്കമുള്ള നടപടികളിലേക്ക് കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനമേഖലയ്ക്ക് സമീപമായതിനാല്‍ പ്രദേശത്ത് കാട്ടാന ശല്യം പതിവാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക