'അനന്തപദ്മനാഭന്‍റെ മണ്ണ് എന്നൊക്കെ പറയാറില്ലേ, പുതുപ്പള്ളിയിലെ പുണ്യാളന്‍ പ്രയോഗം അങ്ങനെയൊന്ന്'

'തെരഞ്ഞെടുപ്പുകാലഘട്ടത്തില്‍ കെട്ടിപ്പൊക്കിയ പല കാര്യങ്ങളും ആ സമയത്തുണ്ടായിരുന്നു'
ജെയ്ക് സി തോമസ്
ജെയ്ക് സി തോമസ്സമകാലിക മലയാളം

കൊച്ചി: പുതുപ്പള്ളിയിലെ ഉപ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഉയര്‍ന്ന് വന്നിട്ടുള്ള വൈകാരിക അനുഭവങ്ങളും മറ്റ് കാര്യങ്ങളും രാഷ്ട്രീയപരമായിരുന്നില്ലെന്ന് അവിടുത്തുകാര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെടുന്നുണ്ടെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക് സി തോമസ്. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ജെയ്ക്.

തെരഞ്ഞെടുപ്പുകാലഘട്ടത്തില്‍ കെട്ടിപ്പൊക്കിയ പല കാര്യങ്ങളും ആ സമയത്തുണ്ടായിരുന്നു. അതൊക്കെ ബോധപൂര്‍വം പല കാര്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിച്ചെടുത്തതാണ്. ഇപ്പോള്‍ അത്തരം വൈകാരികമായ അനുഭവങ്ങള്‍ ഇല്ല. രാഷ്ട്രീയമായി പുതുപ്പള്ളിയില്‍ ഇപ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നതില്‍ ഞാന്‍ ഏകപക്ഷീയമായി വിലയിരുത്തുന്നില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും വിലയിരുത്താന്‍ കഴിയുന്നതാണെന്നും ജെയ്ക് പറഞ്ഞു.

പുതുപ്പള്ളിക്ക് ഒരു പുണ്യാളനേ ഉള്ളൂ എന്ന പ്രയോഗം ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നടത്തിയ പ്രയോഗമേ ആയിരുന്നില്ല അത്. തികഞ്ഞ രാഷ്ട്രീയ ബോധ്യത്തോടുകൂടി തന്നെ നടത്തിയ പ്രസ്താവനയാണത്. അതില്‍ നിന്ന് അണുവിട വ്യതിചലിക്കേണ്ട ഒരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാന്‍ പോകുന്നുമില്ല. ആ നാടിന്റെ സാംസ്‌കാരികമായ ചേര്‍ത്തു നിര്‍ത്തലിനെ ചൂണ്ടിക്കാട്ടിയാണ്. ഉദാഹരണത്തിന് തിരുവനന്തപുരത്തെ അനന്തപത്മനാഭന്റെ മണ്ണ് എന്നൊക്കെ പറയുന്നതുപോലെ. ആ പ്രയോഗം വിവാദാത്മകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമുള്ള ഒരു പ്രയോഗമേ ആയിരുന്നില്ല അത്. പുതുപ്പള്ളിക്ക് ഒന്നല്ല മറ്റ് പുണ്യാളന്‍മാര്‍ ഉണ്ട് എന്ന തിരുത്തലുകള്‍ ശ്രദ്ധിച്ചിരുന്നു. ആ തരത്തിലല്ല അതിന്റെ പ്രസ്താവന. പുതുപ്പള്ളിയും പുതുപ്പള്ളി പള്ളിയെന്നും കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും എന്റെയും നിങ്ങളുടേയും മനസില്‍ വരുന്നത് ഗീവര്‍ഗീസിന്റെ ചിത്രമാണ്. അതാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ അതിന്റെ സാങ്കേതികതയില്‍ പിടിച്ചാണ് പ്രതികരണങ്ങള്‍ വന്നത്. ആ നിലയ്‌ക്കേ അല്ല ഞാന്‍ പറഞ്ഞതെന്നും ജെയ്ക് സി തോമസ് പറഞ്ഞു.

ജെയ്ക് സി തോമസ്
സിപിഎം സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ?; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സാധ്യതകളുടെ കലയാണ് രാഷ്ട്രീയം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എപ്പഴെങ്കിലും അത് തിരുത്തണമെന്ന് തോന്നിയിട്ടുണ്ട്. ത്യാഗനിര്‍ഭരമായ അനുഭവഭങ്ങള്‍ക്ക് ഒരു കലാരൂപമുണ്ടെങ്കില്‍ അതാണ് രാഷ്ട്രീയം. നഷ്ടങ്ങള്‍ക്ക്, ത്യാഗങ്ങള്‍ക്ക് ഒരു കലയുണ്ടെങ്കില്‍ ആ കലയാണ് രാഷ്ട്രീയം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുന്ന എല്ലാവരുടേയും കാര്യമാണ്. എന്റെ മാത്രം കാര്യമല്ല. തെരഞ്ഞെടുപ്പിന്റെ ആദ്യമദ്യാന്തം ഞാന്‍ സംസാരിച്ചത് രാഷ്ട്രീയത്തെക്കുറിച്ച്. ഒരു വൈകാരിതക്കും അടിമപ്പെട്ടില്ല.എന്റെ നാട്ടിലേയും ലോകമെമ്പാടുമുള്ള പ്രശ്‌നങ്ങളേക്കുറിച്ചായിരുന്നു. അതിന് നിങ്ങള്‍ക്ക് എന്ത് ബദലുണ്ട് എന്നതിനെ സംബന്ധിച്ചായിരുന്നു.

ഇന്ത്യയിലും കേരളത്തിലുമുള്ള ഇടതുപക്ഷ രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കുന്ന മുഴുവന്‍ ആളുകള്‍ക്കിടയിലും ട്രെന്‍ഡിങ് ആയി സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം ബാബരി മസ്ജിദ് തകര്‍ത്ത ചിത്രമായിരിക്കും. ബാബരി മസ്ജിന്റെ ചിത്രം പങ്കുവെക്കുന്നു എന്നതുകൊണ്ട് ഞാന്‍ മുസ്ലീം പക്ഷവാദിയാണ്. അങ്ങനെയൊരു വിലയിരുത്തല്‍ ഉണ്ടോ. അതൊരു മതവിശ്വാസ പ്രശ്‌നമായിട്ടല്ല, ഇന്ത്യയുടെ പ്രശ്‌നമായിട്ടാണ്. അതില്‍ പക്ഷം പിടിക്കുന്നതോടെ ഞാനൊരു ഹിന്ദു വിരുദ്ധനാകുന്നു. അല്ലെങ്കില്‍ മുസ്ലീം പക്ഷപാതിയാകുന്നു എന്ന വിലയിരുത്തല്‍ നടത്തുന്നതിനോട് നല്ല നമസ്‌കാരം പറയുകയേ നിവര്‍ത്തിയുള്ളൂ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിഷേധിക്കാന്‍ കറുപ്പുപയോഗിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുകയാണ്. ഇ എം എസിന്റെ ലോകം എന്ന സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. അതില്‍ എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഒരുപറ്റം വിദ്യാര്‍ഥികളാണ്. അവര്‍ മുഴുവനും ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം കറുപ്പാണ്. മുഖ്യമന്ത്രി സഞ്ചരിച്ച കാറിന്റെ നിറം കറുപ്പാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ മുന്നിലേക്ക് ചാടിയാല്‍ അത് അപകടമാണ്. സമാധാനകരമായി കരിങ്കൊടി കാണിച്ചാല്‍ ആര്‍ക്കെന്ത് പ്രശ്‌നമെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com