തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ തോക്കും തിരകളും നഷ്ടമായ കേസ്; 10 പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസിന്റെ തോക്കും തിരയും നഷ്ടമായത്
പ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രം

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ട്രെയിനില്‍ നിന്നും തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ 10 പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവ്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെയാണ് നടപടി.

പ്രതീകാത്മ ചിത്രം
ഒരു തവണയെങ്കിലും ഇഡിയുടെ മുന്നില്‍ ഹാജരായിക്കൂടേ?; തോമസ് ഐസക്കിനോട് ഹൈക്കോടതി

മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസിന്റെ തോക്കും തിരയും നഷ്ടമായത്. ട്രെയിന്‍ യാത്രക്കിടെ മദ്യപിച്ച ഒരു എസ്പി തോക്കും തിരകളും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസുകാരുടേത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ആയുധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ മേല്‍നോട്ടക്കുറവുള്‍പ്പെടെ ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com