ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും; സജ്ജീകരണങ്ങൾ പൂർത്തിയായി

കുംഭ മാസത്തിലെ പൂരം നാളായ 25 നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കുംഭ മാസത്തിലെ പൂരം നാളായ 25 നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. 27ന് ഉത്സവം അവസാനിക്കും.

വൈകീട്ട് ആറിന് ആരംഭിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിര്‍വഹിക്കും. ആറ്റുകാല്‍ അംബാ പുരസ്കാരം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന് സമ്മാനിക്കും. 19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള വ്രതം ആരംഭിക്കും. പൊങ്കാല മഹോത്സവ ദിവസമായ 25 ന് രാവിലെ 10.30 യ്ക്ക് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം, രാത്രി 7.30 യ്ക്ക് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് എന്നിവയാണ് അന്നത്തെ ചടങ്ങുകള്‍. 26 ന് രാവിലെ എട്ടുമണിക്ക് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. പൂർണമായും ​ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല മഹോത്സവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫയല്‍ ചിത്രം
ബേലൂര്‍ മഗ്ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്

ഉത്സവത്തോടനുബന്ധിച്ച് വിപുലമായ സേവനങ്ങളാണ് ആരോഗ്യവകുപ്പ് ഭക്തജനങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കൽ ടീം, പബ്ലിക് ഹെൽത്ത് ടീം, സാനിട്ടേഷൻ ടീം എന്നിങ്ങനെ സംഘങ്ങളായി തിരിഞ്ഞാകും പ്രവർത്തിക്കുക. ഫെബ്രുവരി 17 മുതൽ 26 വരെ രാവിലെ ഏഴ് മുതൽ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, അറ്റന്റർ എന്നിവരുടെ സേവനം ക്ഷേത്രപരിസരത്തുണ്ടാകും. രണ്ട് 108 ആംബുലൻസുകളുടെ മുഴുവൻ സമയ സേവനവും ലഭ്യമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com