'രാഹുല്‍ ഗാന്ധി കരഞ്ഞിട്ടുപോയി, കണ്ണീരൊപ്പിയില്ല'; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/
വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

ആലപ്പുഴ: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് സന്ദര്‍ശനത്തില്‍ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

വന്യജീവി ആക്രമണത്തിന് ഇരയായവരുടെ വീട്ടിലെത്തിയെങ്കിലും രാഹുല്‍ അവരുടെ കണ്ണീരൊപ്പിയില്ലെന്നും കണ്ണീര്‍ കുടിച്ചിട്ട് പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതിന് പിന്നില്‍ രാഷ്ട്രീയമാണ്, വയനാട്ടില്‍ നിന്നും ജയിച്ച വ്യക്തിയാണ് രാഹുല്‍. ഇടയ്ക്കിടെ ഇങ്ങനെ വന്നിട്ടുപോകുന്നു,അദ്ദേഹം വന്ന് റീത്ത് വെച്ച് കരഞ്ഞിട്ടുപോയി. രാഹുലെത്തി വന്നിട്ട് അവരുടെ കണ്ണീര്‍ കുടിച്ചിട്ട് പോയി. എന്നാല്‍, അവരുടെ കണ്ണീരൊപ്പിയില്ലെന്നും വെളളാപ്പള്ളി പ്രതികരിച്ചു.

വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയും വനംമന്ത്രിയും വയനാട്ടില്‍ പോകാതിരുന്നത് തെറ്റാണെന്നും അവര്‍ക്ക് പോകാന്‍ താത്പര്യമില്ലാത്തതുകൊണ്ടല്ല. ജനരോഷം അത്ര ഭയങ്കരമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീടും വനസംരക്ഷണസമിതി ജീവനക്കാരന്‍ പോളിന്റെ വീടും രാഹുല്‍ സന്ദര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com