സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; മുഖ്യമന്ത്രിയുടെ കാറിന് പിഴ

മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാര്‍ണിവല്‍ കാറിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ
മുന്‍സീറ്റില്‍ ഇരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയീടാക്കിയത്
മുന്‍സീറ്റില്‍ ഇരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയീടാക്കിയത്പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാര്‍ണിവല്‍ കാറിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുന്‍സീറ്റില്‍ ഇരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയീടാക്കിയത്.

കഴിഞ്ഞ ഡിസംബര്‍ 12ന് വൈകീട്ട് നാലിനാണ് കാര്‍ ക്യാമറയില്‍ കുടുങ്ങിയത്. മുണ്ടക്കയം - കുട്ടിക്കാനം റോഡില്‍ വച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ എസ്‌കോര്‍ട്ട് വാഹനമായാണ് അന്ന് ഈ കാര്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. മുന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ചിത്രവും പതിഞ്ഞിട്ടുണ്ട്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ യാത്ര ചെയ്തപ്പോഴാണ് ഈ കാര്‍ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്.

മുന്‍സീറ്റില്‍ ഇരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയീടാക്കിയത്
വെന്തുരുകി കേരളം; മൂന്ന് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com