ഗോഡ്സെയെ പ്രകീർത്തിച്ച് കമന്റ് : പ്രൊഫസർ ഷൈജ ആണ്ടവന് ജാമ്യം

കുന്ദമം​ഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്
ഷൈജ ആണ്ടവന്‍
ഷൈജ ആണ്ടവന്‍ടെലിവിഷന്‍ ദൃശ്യം

കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കമൻ്റിട്ട കേസിൽ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ജാമ്യം. കോഴിക്കോട് കുന്ദമം​ഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്നാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽനിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയായിരുന്നു ഷൈജ ആണ്ടവൻ കമന്റിട്ടത്. ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോൾ കമന്റ് പിൻവലിക്കുകയായിരുന്നു.

ഷൈജ ആണ്ടവന്‍
പഠിച്ചുകൊണ്ടിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിക്ക് മൂന്നുവര്‍ഷം തടവ്, പതിനായിരം രൂപ പിഴ

കമന്റ് വിവാദമായതിനെ തുടർന്ന്, എസ്എഫ്ഐ, കെഎസ് യു, എംഎസ്എഫ്, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൽ ഷൈജ ആണ്ടവനെതിരെ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രൊഫ. ഷൈജ ആണ്ടവനെതിരെ പൊലീസ് കേസെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com