305 ഗ്രാം മെത്താംഫിറ്റമിനുമായി പൊന്നാനിയില്‍ രണ്ട് പേര്‍ പിടിയില്‍, വലയിലായത് രാസലഹരി എത്തിക്കുന്ന സംഘം

മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്
പിടിയിലായ പ്രതികള്‍
പിടിയിലായ പ്രതികള്‍

പൊന്നാനി: മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേര്‍ പിടിയിലായി. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.

മെത്താംഫിറ്റമിന്‍ കൊണ്ടുവന്ന പൊന്നാനി മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് ജി അരവിന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിടിയിലായ പ്രതികള്‍
പഠിച്ചുകൊണ്ടിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിക്ക് മൂന്നുവര്‍ഷം തടവ്, പതിനായിരം രൂപ പിഴ

കാളികാവ് റേഞ്ച് ഇന്‍സ്പെക്ടര്‍ നൗഫല്‍ ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും, മലപ്പുറം ഐബിയും, പൊന്നാനി സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.

എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ നൗഫല്‍ എന്‍, ഷിജു മോന്‍ ടി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ സി, മുരുകന്‍, പ്രിവന്റ്റീവ് ഓഫീസര്‍ പ്രമോദ് പി പി, ഗിരീഷ് ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍ദാസ് ഇ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജ്യോതി, എക്‌സൈസ് ഡ്രൈവര്‍ പ്രമോദ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com