ഗുരുവായൂരിനെ കേരളത്തിന്റെ ക്ഷേത്ര നഗരിയാക്കണം; കെ രാധാകൃഷ്ണന്‍

നഗരസഭയുടെ ഉള്‍പ്പെടെ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂരില്‍ പദ്ധതികള്‍ നിര്‍വഹിച്ച് സംസാരിക്കുന്ന മന്ത്രി കെ രാധാകൃഷ്ണന്‍
ഗുരുവായൂരില്‍ പദ്ധതികള്‍ നിര്‍വഹിച്ച് സംസാരിക്കുന്ന മന്ത്രി കെ രാധാകൃഷ്ണന്‍

ഗുരുവായൂര്‍: ഗുരുവായൂരിനെ കേരളത്തിന്റെ ക്ഷേത്രനഗരിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനായി അമ്പത് ശതമാനത്തോളം ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാനായി. നഗരസഭയുടെ ഉള്‍പ്പെടെ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തിലുള്ള വിവിധ പദ്ധതികള്‍ സമര്‍പ്പണം നിര്‍വഹിച്ച് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

റെയില്‍വേ സ്റ്റേഷന് സമീപം തിരുത്തിക്കാട്ട് പറമ്പില്‍ ദേവസ്വം ജീവനക്കാര്‍ക്കായി നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം, മുംബൈ വ്യവസായി സുന്ദര അയ്യറും കുടുംബവും തെക്കേ നടയില്‍ നിര്‍മ്മിച്ച് ദേവസ്വത്തിന് കൈമാറിയ കംഫര്‍ട്ട് സ്റ്റേഷന്‍ കം ഡോര്‍മിറ്ററി സമുച്ചയം സമര്‍പ്പണം, നവീകരിച്ച മഞ്ചുളാല്‍ - പടിഞ്ഞാറേ റോഡ് സമര്‍പ്പണം,പുന്നത്തൂര്‍ ആനക്കോട്ടയിലെ ഇന്റര്‍ലോക്ക് ടൈല്‍ റോഡ് സമര്‍പ്പണം എന്നിവ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെക്കേ നടയിലെ കംമ്പര്‍ട്ട് സ്റ്റേഷന്‍ & ഡോര്‍മെറ്ററി മന്ദിരത്തിന് മുന്നിലെ വേദിയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ അധ്യക്ഷനായി. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രന്‍ എക്‌സ് എം പി, മനോജ് ബി നായര്‍, വി.ജി.രവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശോഭാ ഹരി നാരായണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ എന്നിവര്‍ സംസാരിച്ചു.

ഗുരുവായൂരില്‍ പദ്ധതികള്‍ നിര്‍വഹിച്ച് സംസാരിക്കുന്ന മന്ത്രി കെ രാധാകൃഷ്ണന്‍
പുതിയ വാഹനത്തിന് രണ്ടു ദിവസത്തിനകം രജിസ്‌ട്രേഷന്‍; അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com