ആറ്റുകാൽ പൊങ്കാല; ഹെവി വാഹനങ്ങൾക്ക് നിരോധനം, തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം

ഗതാഗത തടസ്സം ഉണ്ടാക്കുന്ന വാഹനങ്ങളെ മുന്നറിയിപ്പില്ലാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കും
ആറ്റുകാൽ പൊങ്കാല ഇന്ന്
ആറ്റുകാൽ പൊങ്കാല ഇന്ന്എക്സ്പ്രസ് ഫോട്ടോസ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതം നിയന്ത്രണം. രാത്രി 8 വരെ തിരുവനന്തപുരം ന​ഗരത്തിൽ ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്കു വാഹനങ്ങൾ മുതലായവ പ്രവേശിക്കുന്നതും റോഡുകളിൽ പാർക്കു ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം പാർക്ക് ചെയ്യണം. പൊങ്കാല അടുപ്പുകള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

ഇന്ന് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി - ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ്, അട്ടക്കുളങ്ങര – കമലേശ്വരം റോഡ്, കമലേശ്വരം - വലിയപള്ളി റോഡ്, കൊഞ്ചിറവിള – ആറ്റുകാൽ റോഡ്, ചിറമുക്ക് -ഐരാണിമുട്ടം റോഡ് , കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര - ഈഞ്ചക്കൽ റോഡ്, വെട്ടിമുറിച്ച കോട്ട – പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം - ശ്രീകണ്ഠേശ്വരം, പഴവങ്ങാടി - സെൻട്രൽ തിയറ്റർ റോഡ്, പഴവങ്ങാടി - എസ്പി ഫോർട്ട് ഹോസ്പിറ്റൽ റോഡ്, മേലേ പഴവങ്ങാടി - പവർഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂർ റോഡ്, വഞ്ചിയൂർ - പാറ്റൂർ റോഡ്, വഞ്ചിയൂർ - നാലുമുക്ക് റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവർ ബ്രിജ് റോഡ്, കുന്നുംപുറം - ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ്, ചിറമുക്ക് -ചെട്ടിക്കവിളാകം- കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പില്ലാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കും. പൊങ്കാല അർപ്പിച്ച മടങ്ങുന്ന ഭക്തരുടെ വാഹനങ്ങൾ ഒരു സ്ഥലത്തു തന്നെ തടഞ്ഞു നിർത്തി ലഘു പാനീയങ്ങൾ വിതരണം ചെയ്യാൻ അനുവദിക്കില്ല.

ആറ്റുകാൽ പൊങ്കാല ഇന്ന്
കനത്ത ചൂട്; 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

പാർക്കിങ് ഇവിടെ

  • കരമന കൽപാളയം മുതൽ നീറമൺകര പട്രോൾ പമ്പ് ഭാഗം വരെ.

  • കോവളം- കഴക്കൂട്ടം ബൈപാസ് റോഡിൽ സർവീസ് റോഡുകൾ ഒഴികെ.

  • പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എൽബിഎസ് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, നീറമൺകര എൻഎസ്എസ് കോളജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, തൈക്കാട് സംഗീത കോളജ്, വഴുതക്കാട് പിടിസി ഗ്രൗണ്ട്, ടഗോർ തിയറ്റർ കോംപൗണ്ട്‍, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, കേരള യൂണിവേഴ്സിറ്റി ഓഫീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com