ട്രാക്കിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; ദമ്പതികളുടെ സമയോചിത ഇടപെടല്‍, തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ട്രെയിന്‍ അപകടം

കേരള-തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തിയായ കോട്ടവാസല്‍ എസ് വളവിന് സമീപം ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് അപകടം
ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് അപകടംപ്രതീകാത്മക ചിത്രം/എക്സ്പ്രസ്

കൊല്ലം: കേരള-തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തിയായ കോട്ടവാസല്‍ എസ് വളവിന് സമീപം ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്‌നാട് മുക്കൂടല്‍ സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്. മറിയുന്നതിനിടെ പുറത്തേയ്ക്ക് ചാടിയതിനാല്‍ ക്ലീനര്‍ രക്ഷപ്പെട്ടു. സമീപവാസികളായ ദമ്പതികളുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ട്രെയിന്‍ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് പാലരുവി എക്‌സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകി.

ഞായറാഴ്ച പുലര്‍ച്ചെ 12.30ഓടെയായിരുന്നു അപകടം. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി മറിഞ്ഞതിന് തൊട്ടുപിന്നാലെ തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ് കടന്നു വരുകയായിരുന്നു.ലോറി മറിയുന്ന ശബ്ദം കേട്ട് ഇതിനടുത്ത് താമസിക്കുന്ന ഷണ്‍മുഖന്‍, ഭാര്യ വടക്കുതായി എന്നിവര്‍ വീട്ടില്‍ നിന്നും ട്രാക്കിലുടെ ഇറങ്ങിയോടി ടോര്‍ച്ച് തെളിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടം അറിഞ്ഞ് ചെങ്കോട്ടയില്‍ നിന്നും റെയില്‍വേ അധികൃതറും പുളിയറ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. തുടര്‍ന്ന് പാളത്തില്‍ നിന്നും ലോറി മാറ്റിയാണ് ട്രെയിന്‍ കടത്തിവിട്ടത്.

ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് അപകടം
മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്; കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ച കൊച്ചിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com