സിപിഐ സ്ഥാനാര്‍ഥികളെ ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട് അഞ്ചിന്‌

സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
പന്ന്യന്‍ രവീന്ദ്രന്‍
പന്ന്യന്‍ രവീന്ദ്രന്‍ ഫയല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് ധാരണ.

അതേസമയം, സിപിഎം സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. പതിനഞ്ച് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്.

പത്തനംതിട്ടയില്‍ തോമസ് ഐസകും എറണാകുളത്ത് കെജെ ഷൈനും പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ ഇടത് സ്ഥാനാര്‍ഥിയായി പ്രചാരണം ആരംഭിച്ചു. കാസര്‍കോട് എംവി ബാലകൃഷ്ണനും കണ്ണൂരില്‍ എംവി ജയരാജനുമാകും സ്ഥാനാര്‍ഥികള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വടകരയില്‍ കെകെ ശൈലജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ കെ എസ് ഹംസ, പാലക്കാട് എ വിജയരാഘവന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങലില്‍ വി ജോയി എന്നിവരാകും മറ്റ് സിപിഎം സ്ഥാനാര്‍ഥികള്‍.

പന്ന്യന്‍ രവീന്ദ്രന്‍
ആദ്യത്തെ വാചകം മാത്രമാണെങ്കില്‍ 'മൈ ഡിയര്‍'; മുഴുവന്‍ വാചകമാണെങ്കില്‍ തമിഴില്‍ പറയുന്നത്; കെ മുരളീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com