ഫെയര്‍വെല്‍ കളറാക്കാന്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!

സ്‌കൂളിലെ ഫെയര്‍വെല്‍ പരിപാടി ഗംഭീരമാക്കാന്‍ വാഹനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം
 അനുവാദമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങള്‍ കയറ്റിയത്
അനുവാദമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങള്‍ കയറ്റിയത്ഫോട്ടോ: ഫെയ്സ്ബുക്ക്
Published on
Updated on

മലപ്പുറം: സ്‌കൂളിലെ ഫെയര്‍വെല്‍ പരിപാടി ഗംഭീരമാക്കാന്‍ വാഹനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ അപകടകരമായരീതിയില്‍ വാഹനം ഓടിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കി.

തിരുനാവായ നാവാമുകുന്ദ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. യാത്രയയപ്പ് പരിപാടിക്കിടെ അനുവാദമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങള്‍ കയറ്റിയത്. ബൈക്കും കാറുമൊക്കെയായി കുട്ടികള്‍ അതിരുവിട്ട് ആഘോഷിച്ചതോടെയാണ് വിവരമറിഞ്ഞ് എംവിഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. പിന്നാലെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ച് വാഹനങ്ങളാണ് എംവിഡി പിടികൂടിയത്. ഇവരില്‍നിന്ന് 38,000 രൂപയോളം മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നത്.

 അനുവാദമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങള്‍ കയറ്റിയത്
ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫെറി കൊച്ചിയില്‍; നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com