2035ല്‍ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം; തദ്ദേശീയ പേടകത്തില്‍ ഭാരതീയര്‍ ചന്ദ്രനില്‍ ഇറങ്ങും; പ്രധാനമന്ത്രി

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാം 400 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. അതേസമയം, അതിന് മുമ്പുള്ള പത്ത് വര്‍ഷത്തില്‍ കേവലം 33 ഉപഗ്രഹങ്ങള്‍ മാത്രമാണ് വിക്ഷേപിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനൊപ്പം
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനൊപ്പംപിടിഐ

തിരുവനന്തുപുരം: ലോകത്തിന് മുന്നില്‍ ഇന്ത്യ ഒന്നാം സ്ഥാനം നേടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2035ഓടെ ഇന്ത്യക്ക് സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കും. ഇതോടെ ബഹിരാകാശത്തിന്റെ അജ്ഞാതമായിരുന്ന കാര്യങ്ങളേക്കുറിച്ച് നമുക്ക് പഠിക്കാനാകും. അമൃതകാലത്തിന്റെ ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാനി'ല്‍ പോകുന്ന യാത്രികരെ വിഎസ്എസ്സിയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമ്പോള്‍, രാജ്യം ബഹിരാകാശ മേഖലയില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ പോകുന്നുവെന്നത് യാദൃശ്ചികമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാം 400 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. അതേസമയം, അതിന് മുമ്പുള്ള പത്ത് വര്‍ഷത്തില്‍ കേവലം 33 ഉപഗ്രഹങ്ങള്‍ മാത്രമാണ് വിക്ഷേപിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിച്ചതാണ്. ഗഗന്‍യാന്‍ ദൗത്യം ബഹിരാകാശ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. ബഹിരാകാശ രംഗത്ത് വനിതകള്‍ക്ക് വലിയ പ്രധാന്യം. വനിതാ ശാസ്ത്രജ്ഞരില്ലാതെ ഇത്തരം ദൗത്യങ്ങള്‍ നടത്തിനാകില്ല. ഇനിയും നമ്മള്‍ ചന്ദ്രനിലേക്ക് പോകും. ചന്ദ്രനില്‍നിന്ന് സാംപിളുകള്‍ശേഖരിച്ച് ഭൂമിയിലേക്ക് വരും. 2035ല്‍ ഇന്ത്യയുടെ സ്‌പേയ്‌സ് സ്റ്റേഷന്‍ ഉണ്ടാകും. ഭാരതത്തിന്റെ സ്വന്തം റോക്കറ്റില്‍ ഭാരതീയര്‍ ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്ന് മോദി പറഞ്ഞു.

ഇതു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ലോകത്തിനു മുന്നില്‍ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുന്നു. ബഹിരാകാശ രംഗത്തും നേട്ടമുണ്ടാക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പതാക സ്ഥാപിച്ച ആദ്യത്തെ രാജ്യമായി. ശിവശക്തിയെന്ന പോയിന്റ് ഇന്ന് ലോകമറിയുന്നുവെന്നും മോദി പറഞ്ഞു.

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനൊപ്പം
ഒന്നാം റാങ്കോടെ ബിരുദം; സുഖോയ് യുദ്ധവിമാന പൈലറ്റ്; ഗഗന്‍യാന്‍ നയിക്കാന്‍ പ്രശാന്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com