മരുന്നുകള്‍ക്ക് 16 മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട്; നീതി മെഡിക്കല്‍ സ്റ്റോറില്‍ വില കുറയും

നീതി മെഡിക്കല്‍ സ്‌കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറയ്ക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്
 മരുന്നുകള്‍ക്ക് 16 ശതമാനം മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട്
മരുന്നുകള്‍ക്ക് 16 ശതമാനം മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട്പ്രതീകാത്മക ചിത്രം

കോഴിക്കോട്: നീതി മെഡിക്കല്‍ സ്‌കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറയ്ക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്. മരുന്നുകള്‍ക്ക് 16 ശതമാനം മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് വിലയില്‍ ഉണ്ടാവുന്ന ഇളവ് കണ്‍സ്യൂമര്‍ഫെഡ് പ്രഖ്യാപിച്ചത്. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ത്രിവേണി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ഞായറാഴ്ച മുഖ്യമന്ത്രി അങ്കമാലിയില്‍ നിര്‍വഹിക്കും.

രജത ജൂബിലിയോടനുബന്ധിച്ച് ഉദ്ദേശിക്കുന്നത് ഇനിയും ഗുണഭോക്താക്കള്‍ക്ക് വില കുറച്ചു കൊടുക്കണമെന്നാണ്. 16 ശതമാനം മുതല്‍ 70 ശതമാനം വരെ വില കുറച്ചു കൊടുക്കാന്‍ കഴിയുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.

 മരുന്നുകള്‍ക്ക് 16 ശതമാനം മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട്
ഡ്രൈവിംഗ് ലൈസന്‍സ് അച്ചടി തുകയിലെ കുടിശ്ശിക അനുവദിക്കും, ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും; മന്ത്രിസഭാ യോഗ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com