'മരിച്ചാലും പിഴ ഒഴിവാക്കാനാകില്ല'; ടിപി വധക്കേസിൽ കുഞ്ഞനന്തന്‍റെ പിഴ കുടുംബം നൽകണമെന്ന് ഹൈക്കോടതി

വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി
പികെ കുഞ്ഞനന്തൻ
പികെ കുഞ്ഞനന്തൻഫയല്‍ചിത്രം

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പികെ കുഞ്ഞനന്തൻ
ടിപി വധക്കേസ്; എട്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 20 വര്‍ഷം പരോള്‍ പാടില്ലെന്ന് ഹൈക്കോടതി

കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച പിഴ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീലാണ് തീർപ്പാക്കിയത്. കേസിൽ 13ാം പ്രതിയായിരുന്നു കുഞ്ഞനന്തൻ. 2014 ജനുവരിയിലാണ് കുഞ്ഞനന്തൻ ജീവപര്യന്തം തടവിന് വിധിച്ചത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. 2020 ജനുവരിയിൽ കുഞ്ഞനന്തൻ മരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ വയറിലെ അണുബാധയെ തുടർന്നായിരുന്നു അന്ത്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ കോടതി വർധിപ്പിച്ചിരുന്നു. എട്ടു പ്രതികള്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണക്കോടതി വിട്ടയച്ച്, ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ജ്യോതി ബാബു, കെകെ കൃഷ്ണന്‍ എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്കും എഴ്, എട്ട്, 11 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com