മൂന്നാം സീറ്റില്‍ നിലപാട് ഇന്നറിയാം; ലീഗ് നേതൃയോഗം പാണക്കാട്ട്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

പാണക്കാട് രാവിലെ പത്തു മണിക്കാണ് യോഗം
സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി
സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി ഫയൽ ചിത്രം

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ രാവിലെ പത്തു മണിക്കാണ് യോഗം. മൂന്നാം സീറ്റിന്റെ കാര്യത്തിലും യോഗത്തില്‍ തീരുമാനമെടുക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ ലീഗിന് ലഭിച്ചിട്ടുള്ള മലപ്പുറം, പൊന്നാനി, തമിഴ്‌നാട്ടിലെ രാമനാഥപുരം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് കനിയും വീണ്ടും മത്സരിച്ചേക്കും. പൊന്നാനിയില്‍ അബ്ദുസമദ് സമദാനിക്കാണ് മുന്‍തൂക്കം.

സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി
പുരപ്പുറ സൗരപദ്ധതി: 40 ശതമാനം വരെ സബ്‌സിഡി, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 വരെ, അറിയേണ്ടതെല്ലാം

തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചേക്കും. എങ്കില്‍ പിഎംഎ സലാം, പി കെ ഫിറോസ്, ഫൈസല്‍ബാബു തുടങ്ങിയവരെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com