സംസ്ഥാന സര്‍ക്കാരിന് വന്‍നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്തബില്ലിന് അംഗീകാരം

ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിനിടെയാണു സംസ്ഥാന സര്‍ക്കാരിന് നേട്ടമായി ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്.
ലോകായുക്തബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ലോകായുക്തബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരംഫയല്‍

തിരുവനന്തപുരം: ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിനിടെയാണു സംസ്ഥാന സര്‍ക്കാരിന് നേട്ടമായി ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്.

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് രാഷ്ട്രപതിക്ക് ബില്ലുകള്‍ കൈമാറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്പാല്‍ ബില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ല ഇതെന്നും അതുകൊണ്ടുതന്നെ കേരള നിയമസഭ പാസാക്കിയ ലോകായുക്തബില്ലിന് അംഗീകാരം നല്‍കാമെന്ന നിയമോപദേശമാണ് രാഷ്ട്രപതിക്ക് ലഭിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത്.

ലോകായുക്തയുടെ വിധികള്‍ അപ്രസക്തമാക്കുന്നതാണ് ഭേദഗതിയിലെ വ്യവസ്ഥകള്‍. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാല്‍ അതില്‍ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്കായിരിക്കും. ഉത്തരവില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കും. മന്ത്രിമാര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായാല്‍ അത് പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ആയിരിക്കും.

ലോകായുക്തബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
വീട്ടുമുറ്റത്തു നിന്ന വയോധികയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; ​​ഗുരുതരപരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com