42കാരന്റെ മൃതദേഹം പാറക്കുളത്തിൽ

ആശുപത്രിയിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി
ജസ്റ്റിന്‍ രാജ്
ജസ്റ്റിന്‍ രാജ്
Published on
Updated on

തിരുവനന്തപുരം: കോവളത്ത് 42കാരനെ പാറക്കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കോവളം കെഎസ് റോഡ് സിയോൺകുന്നിൽ ജസ്റ്റിൻരാജി (42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ് റോഡിലെ പാറക്കുളത്തിലാണ് മൃതദേഹം കിടന്നത്.

പിതാവിന്റെ മരണ ശേഷം കിടപ്പ് രോ​ഗിയായ അമ്മയോടൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. കുറേക്കാലമായി വിഷാദ രോ​ഗത്തിനു മരുന്നു കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അവിവാ​ഹിതനാണ്. ഇയാളേയും അമ്മയേയും സംരക്ഷിച്ചിരുന്നത് സഹോദരങ്ങളാണ്. ചികിത്സയും നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകുകയാണെന്നു പറഞ്ഞ് ഇയാൾ വീട്ടിൽ നിന്നു ഇറങ്ങി. എന്നാൽ രാത്രി വീട്ടിൽ മടങ്ങിയെത്തിയില്ലെന്നു ബന്ധുക്കൾ വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കുളത്തിനു സമീപത്തെ കെട്ടിട നിർമാണ തൊഴിലാളികളാണു വെള്ളത്തിൽ കമിഴ്ന്നു കിടന്ന മൃതദേഹം കണ്ടത്. പൊലീസും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പരിശോധനയിൽ മൃതദേഹം ജസ്റ്റിൻ രാജിന്റേതാണെന്നു തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിന്‍ രാജ്
'പ്രസംഗം കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിന് വന്നു'; സമരാഗ്നി വേദിയില്‍ നീരസം പ്രകടിപ്പിച്ച് സുധാകരന്‍,തിരുത്തി സതീശന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com