തൃപ്പൂണിത്തുറ വെടിക്കെട്ടപകടം: മുഖ്യപ്രതികള്‍ പൊലീസില്‍ കീഴടങ്ങി

വടക്കുംഭാഗം കരയോഗം ഭാരവാഹികളാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്
തൃപ്പൂണിത്തുറ സ്‌ഫോടനം
തൃപ്പൂണിത്തുറ സ്‌ഫോടനംഎക്സ്പ്രസ് ഫോട്ടോ
Updated on

തൃപ്പൂണിത്തുറ: പുതിയകാവ് ക്ഷേത്ര വെടിക്കെട്ടിന് എത്തിച്ച കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തില്‍ നാല് പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. വടക്കുംഭാഗം കരയോഗം ഭാരവാഹികളാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

പുതിയകാവ് വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് ചന്ദ്രന്‍, രാജേഷ് കെ ആര്‍, സത്യന്‍, രാജീവ് എന്നിവരാണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വെടിക്കെട്ട് ഏറ്റെടുത്ത കരാറുകാര്‍ക്ക് പണം കൈമാറിയവരാണ് ഇവര്‍. മനപൂര്‍വ്വമല്ലാത്ത നരഹത്യ, സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃപ്പൂണിത്തുറ സ്‌ഫോടനം
കാര്യവട്ടത്തെ അസ്ഥികൂടം തലശേരി സ്വദേശിയുടേത്?, ഡ്രൈവിങ് ലൈസന്‍സ് കേന്ദ്രീകരിച്ച് അന്വേഷണം

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തില്‍ ഫെബ്രുവരി 12-ന് പകല്‍ പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. വെടിക്കെട്ടിനായി എത്തിച്ച കരിമരുന്ന് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം. സംഭവം നടന്ന അന്ന് മുതല്‍ പ്രതികള്‍ ഒളിവിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com