'സൈബര്‍ ഇടങ്ങളില്‍ ഈ മൂന്ന് കാര്യങ്ങള്‍ ഓര്‍ക്കണം'; മുന്നറിയിപ്പ് വീഡിയോയുമായി കേരള പൊലീസ്

ഓരോ ദിവസവും സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച് വരികയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഓരോ ദിവസവും സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച് വരികയാണ്. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ വലിയ തോതില്‍ ബോധവത്കരണം നടത്തുന്നതിനിടെയും തട്ടിപ്പുകള്‍ വര്‍ധിക്കുന്നത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ ഈ മൂന്ന് കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തിരിക്കണമെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ കേരള പൊലീസ് പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്.

മൂന്ന് കുരങ്ങന്മാരെ പശ്ചാത്തലമാക്കിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അജ്ഞാത ലിങ്കുകള്‍ കാണാന്‍ ശ്രമിക്കരുത്, ഒടിപി ആരോടും പറഞ്ഞു കൊടുക്കരുത്, അപരിചിതരുടെ കോളുകള്‍ ഒഴിവാക്കുക എന്നി കാര്യങ്ങള്‍ മറക്കാതെ ഓര്‍ക്കണമെന്നാണ് വീഡിയോയില്‍ പറയുന്നത്. 

സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930ല്‍ ബന്ധപ്പെടണമെന്നും www.cybercrime.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴിയും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com