വിവരാവകാശ നിയമം:  ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്, രജിസ്‌ട്രേഷൻ 13 വരെ

16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്‌സിൽ ചേരാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ എം ജി) ജനുവരിയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിനു രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.

16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്‌സിൽ ചേരാം. താത്പര്യമുള്ളവർക്ക് rti.img.kerala.gov.in ൽ ജനുവരി രണ്ടു മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ജനുവരി 16ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com