'ആദ്യ സന്തോഷ് ട്രോഫി നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റൻ': ടിഎ ജാഫറിനെ അനുസ്മരിച്ച് ഫുട്ബോളേഴ്സ് കൊച്ചി

ഡിസംബർ 27 ന് കേരളത്തിൻ്റെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിൻ്റെ അമ്പതാണ്ട് തികയുന്നതിനു മൂന്നുനാൾ മുമ്പായിരുന്നു വിടപറഞ്ഞത്
ടിഎ ജാഫർ
ടിഎ ജാഫർ

കൊച്ചി : അന്തരിച്ച മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടിഎ ജാഫറിനെ അനുസ്മരിച്ച് മുൻ ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ  ഫുട്ബോളേഴ്സ് കൊച്ചി. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു അനുസ്മരണം. 

1973 ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൻ്റെ വൈസ് ക്യാപ്റ്റനും 92ലും 93 ലും തുടർകിരീടങ്ങൾ കരസ്ഥമാക്കിയ ടീമുകളുടെ പരിശീലകനുമായിരുന്നു ജാഫർ. ഡിസംബർ 27 ന് കേരളത്തിൻ്റെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിൻ്റെ അമ്പതാണ്ട് തികയുന്നതിനു മൂന്നുനാൾ മുമ്പായിരുന്നു വിടപറഞ്ഞത്. 

യോഗത്തിൽ അധ്യക്ഷനായ എംഎം ജേക്കബ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സിസി ജേക്കബ്, എൻ ജെ ജേക്കബ്, സി ജെ ഫിലിപ്പ്, രാമചന്ദ്രൻ, ജോസ് പി അഗസ്റ്റിൻ, ബ്ബാസി ജോർജ്, കെ പി വില്യംസ്, പി പൗലോസ്, ഇട്ടി മാത്യു, തമ്പി കലമണ്യൻ, റൂഫസ് ഡിസൂസ, കെ ഗോകുലൻ, നിസാർ, നൗഷാദ്, സി പി രാജൻ, ഭൂവനദാസ്, ഇഗ്നേഷ്യേസ് ഗോൺസാൽവസ് ,ഏ എൻ രവീന്ദ്രദാസ്, പീറ്റർ തൊമ്മൻ എന്നിവർ ജാഫറുമായുള്ള സൗഹൃദവും ഫുട്ബോൾ അനുഭവങ്ങളും പങ്കുവച്ചു.

ടിഎ ജാഫർ നേതൃത്വം നൽകിയ ഫുട്ബോളേഴ്സ് കൊച്ചി ഏതാനും വർഷങ്ങളായി ഈ രംഗത്തെ മികച്ച പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കുകയും ജീവിത പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്ന മുൻകാല താരങ്ങൾക്ക് ആശ്വാസമേകുകയും ചെയ്യാറുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com