കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മരണത്തിനായി പലരും കാത്തിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്നും ബോംബ് വെക്കണമെന്നും പറയുന്നവരുണ്ട്. മുഖ്യമന്ത്രി മരിക്കാനായി വെള്ളമൊഴിച്ചും വിളക്കു കത്തിച്ചും പ്രാകുകയാണ് എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. മുഖ്യമന്ത്രിയോട് അസൂയ ഉള്ളവരുടെ എണ്ണം കൂടുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നടക്കാതെപോകുമായിരുന്ന ഒട്ടേറെ പ്രവൃത്തികള്‍ നടത്തിയെടുക്കുക എന്നത് കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിശ്ചയദാര്‍ഢ്യമാണ് എന്നാണ് സജി ചെറിയാൻ പറയുന്നത്. അസൂയക്കാരുടെ എണ്ണം ഒരുപാട് കൂടിക്കൊണ്ടിരിക്കുകയാണ്. ഭയങ്കര അസൂയയാണ്. ചിലര്‍ പറയുന്നത് അദ്ദേഹം വണ്ടിയിടിച്ച് മരിക്കും, ചിലര്‍ പറയുന്നത് അദ്ദേഹത്തെ ബോംബ് വെച്ച് പൊട്ടിക്കും, എന്തെല്ലാമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്?
എത്ര മറിയക്കുട്ടിമാരാണ് നമ്മുടെ നാട്ടിൽ ഇതിനു വേണ്ടി തയ്യാറെടുക്കുന്നത്. അവരെയൊക്കെ ഉപയോഗപ്പെടുത്തുകയാണ്. ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. ഒന്നും പറയാന്‍ പാടില്ലാത്ത ഒരു കാലമായത് കൊണ്ട് ഒന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, ഒരു കാര്യമോര്‍ക്കണം, കേരളത്തിന്റെ 78 വയസ്സുള്ള മുഖ്യമന്ത്രി ഞങ്ങളേക്കാള്‍ ആരോഗ്യവാനായാണ് കഴിഞ്ഞ 37 ദിവസം കേരളം മുഴുവന്‍ പര്യടനം നടത്തിയത്. ഇതൊന്നും അദ്ദേഹത്തെ ബാധിക്കുന്നില്ല. ഏറ്റെടുത്ത പ്രവൃത്തികൾ എല്ലാം പൂർത്തിയാക്കുകയാണ്- സജി ചെറിയാൻ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക