മൂന്നേക്കർ സ്ഥലത്തിന് 59 ലക്ഷം രൂപ; സ്വന്തം സഹോദരനിൽ നിന്നും തട്ടിയത് 1.15 കോടി, യുവാവ് അറസ്റ്റിൽ 

അമേരിക്കയിൽ ജോലി ചെയ്യുന്ന സഹോദരൻ ബിജു പോളിന് മൂന്നേക്കർ സ്ഥലം വാങ്ങുന്നതിനാണ് ബിനു പോൾ പണം തട്ടിയത്
ബിനു പോൾ
ബിനു പോൾ
Published on
Updated on

കൊച്ചി: വസ്തു വാങ്ങി നൽകി സ്വന്തം സഹോദരനിൽ നിന്നും 1.15 കോടി രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. കഞ്ഞിക്കുഴി കല്ലിങ്കൽ ബിനു പോളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. അമേരിക്കയിൽ ജോലി ചെയ്യുന്ന സഹോദരൻ ബിജു പോളിന് മൂന്നേക്കർ സ്ഥലം വാങ്ങുന്നതിനാണ് ബിനു പോൾ പണം തട്ടിയത്.

രണ്ടു വ്യക്തികളിൽ നിന്നായി സ്ഥലം ഇയാൾ കച്ചവടം ചെയ്യുകയും 59 ലക്ഷം രൂപ വില നിശ്ചയിച്ച് ഉടമസ്ഥരുമായി കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു.പിന്നീട് ബിജു പോളിന് കൊടുക്കുന്നതിനായി വസ്തു വില 1.15 കോടി രൂപ ആണെന്ന് കാണിച്ച് മറ്റൊരു കരാർ കൂടി ഇയാൾ ഉണ്ടാക്കി. തുടർന്ന് 82 ലക്ഷം രൂപ ഇവരുടെ മാതാവിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി 33 ലക്ഷം പിന്നീട് കൈപ്പറ്റുകയും ചെയ്‌തു. ഇതിനിടെ ബിജു പോൾ നാട്ടിലെത്തുകയും സ്ഥലം കാണുകയും ചെയ്തു.

എന്നാൽ ഭൂമിക്ക് പട്ടയം ഇല്ലെന്ന് അറിഞ്ഞതോടെ കൂടുതൽ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാവുന്നത്. തുടർന്ന് ബിജു പോൾ കഞ്ഞിക്കുഴി സ്റ്റേഷനിൽ നൽകിയ പരാതി നൽകി. ഇതിനു പിന്നാലെ ഒളിവിൽ പോയ ബിനു പോളിനെ ശനിയാഴ്‌ച കോതമം​ഗലത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്‌തു. ആസൂത്രണത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com