സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്; കലോത്സവത്തിൽ കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസം

ഹൈസ്കൂൾ വിഭാ​ഗം ഭരതനാട്യം, നാടകം, ഹയർ സെക്കൻഡറി വിഭാ​ഗം കേരള നടനം, നാടോടി നൃത്തം, കോൽക്കളി, വട്ടപ്പാട്ട്, സംഘ നൃത്തം അക്കമുള്ളവയായിരുന്നു ഇന്നത്തെ പ്രധാന മത്സരങ്ങൾ
സംഘനൃത്തം: തിരുവനന്തപുരം ഫോർട്ട് മിഷൻ എച്ച്എസ്എസിലെ വിദ്യാർഥികൾ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
സംഘനൃത്തം: തിരുവനന്തപുരം ഫോർട്ട് മിഷൻ എച്ച്എസ്എസിലെ വിദ്യാർഥികൾ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീട പോരാട്ടം കനത്തു. കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസത്തിൽ മത്സരം ഇഞ്ചോടിഞ്ച്. നിലവിൽ കണ്ണൂരിന് 872 പോയിന്റും കോഴിക്കോടിനു 871 പോയിന്റുമാണ് നിലവിൽ. 865 പോയിന്റുമായി പാലക്കാട് 865 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. 

ഹൈസ്കൂൾ വിഭാ​ഗം ഭരതനാട്യം, നാടകം, ഹയർ സെക്കൻഡറി വിഭാ​ഗം കേരള നടനം, നാടോടി നൃത്തം, കോൽക്കളി, വട്ടപ്പാട്ട്, സംഘ നൃത്തം അക്കമുള്ളവയായിരുന്നു ഇന്നത്തെ പ്രധാന മത്സരങ്ങൾ. 

ഇടയ്ക്കു പെയ്ത മഴയ്ക്കും മത്സരച്ചൂടിനെ തണുപ്പിക്കാനായില്ല. മഴയെ തുടർന്നു വേദി ഒന്നിൽ മത്സരം അൽപ്പ നേരം നിർത്തിയിരുന്നു. ഒന്നാം വേദിയിൽ സംഘനൃത്തം നടക്കുന്നതിനിടെയായിരുന്നു മഴ. 

അതിനിടെ വൃന്ദവാ​ദ്യ വേദിയിൽ ആവശ്യമായ ശബ്ദ സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിഷേധത്തിനു ഇടയാക്കി. വേദി മാറ്റിയാണ് മത്സരം നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com