മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ വീഡിയോ; 'മല്ലുകുടിയന്‍' എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം റേഞ്ച് ഇന്‍സ്പെക്ടര്‍ ജി പ്രസന്നനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട:  തിരുവല്ലയില്‍ മദ്യപാനം പ്രോത്സാഹിപ്പിച്ചുകൊണ്ടു സ്ഥിരമായി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ചെയ്ത അഭിജിത്ത് അനില്‍ അറസ്റ്റിലായി. മല്ലുകുടിയന്‍ എന്ന് പേരുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് 26 കാരനായ അഭിജിത്ത് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. 

തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം റേഞ്ച് ഇന്‍സ്പെക്ടര്‍ ജി പ്രസന്നനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കേരള അബ്കാരി നിയമം സെക്ഷന്‍ 55 (എച്ച്) പ്രകാരമാണ് തിരുവല്ല പെരിങ്ങര സ്വദേശി അഭിജിത്തിനെ അറസ്റ്റ് ചെയ്തത്. 

നേരത്തെ യൂട്യൂബില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചതിനും വൈന്‍ നിര്‍മിച്ചതിനും ചെര്‍പ്പുളശ്ശേരി സ്വദേശി അക്ഷജിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ജയില്‍ ജീവിതത്തെക്കുറിച്ച് വീഡിയോ ചെയ്തതും വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com