അഗസ്ത്യാര്‍കൂടം സീസണ്‍ ട്രെക്കിങ്:  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; ഒരു ദിവസം 70 പേര്‍ക്ക്

ഈ വര്‍ഷം ജനുവരി 24 ന് ആരംഭിച്ച് മാര്‍ച്ച് രണ്ട് വരെയാണ് ട്രെക്കിങ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രെക്കിങ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍  അനുവദിക്കുക. ഈ വര്‍ഷം ജനുവരി 24 ന് ആരംഭിച്ച് മാര്‍ച്ച് രണ്ട് വരെയാണ് ട്രെക്കിങ്. 

അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പൊതു ജനങ്ങള്‍ക്ക് പ്രവേശനമുള്ളത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം.

വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമേ ട്രെക്കിങ് അനുവദിക്കൂ. ഒരു ദിവസം 70 പേര്‍ എന്ന കണക്കിലായിരിക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍. 
 
ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിങ് ഫീസ്. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് ഫോട്ടോയും സര്‍ക്കാര്‍ അംഗീകരിച്ച ഐഡി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിങ്ങിന് മുമ്പ് ഹാജരാക്കണം.

വിശദ വിവരങ്ങള്‍ക്ക്: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം: 0471-2360762.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com