മുട്ട കയറ്റി വന്ന ലോറി മറിഞ്ഞപ്പോള്‍/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
മുട്ട കയറ്റി വന്ന ലോറി മറിഞ്ഞപ്പോള്‍/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

മുട്ട ലോറി മറിഞ്ഞു; ഒന്നര ലക്ഷത്തോളം മുട്ട റോഡില്‍ പൊട്ടിച്ചിതറി, വാഹനങ്ങള്‍ തെന്നിമറിഞ്ഞു

എതിരെവന്ന മത്സ്യ ലോറിയെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു.

കണ്ണൂര്‍: ദേശീയപാതയില്‍ മുഴപ്പിലങ്ങാട് റെയില്‍വെ മേല്‍പ്പാലത്തില്‍ കോഴിമുട്ട കയറ്റിവന്ന ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന മുട്ട റോഡില്‍ പൊട്ടിചിതറി. ഞായറാഴ്ച രാവിലെ ഏഴ് മണിക്കാണ് സംഭവം. തമിഴ്‌നാട് നാമക്കലില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെവന്ന മത്സ്യ ലോറിയെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു.

ഒന്നര ലക്ഷത്തോളം മുട്ട ലോറിയിലുണ്ടായിരുന്നു. അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുട്ടകള്‍ റാക്കുകളില്‍ അടുക്കിവെച്ച നിലയിലായിരുന്നു. മുട്ട എല്ലാം റോഡില്‍ പൊട്ടിച്ചിതറിയതോടെ മറ്റ് വാഹനങ്ങള്‍ക്കും പോകാന്‍ കഴിയാതെയായി. അഗ്‌നിരക്ഷായൂണിറ്റെത്തി റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു. ദേശീയപാതയില്‍ ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂട്ടറുകളും ബൈക്കുകളുമുള്‍പ്പെടെ 10 വാഹനങ്ങള്‍ തെന്നിമറിഞ്ഞു. ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു. ലോറിയില്‍ െ്രെഡവര്‍ സോമസുന്ദരം മാത്രമായിരുന്നു. ആര്‍ക്കും പരിക്കില്ല. 

മുട്ടറാക്കുകള്‍ ദേശീയ പാതയോരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വൈകുന്നേരമായപ്പോള്‍ ദുര്‍ഗന്ധവും ഉണ്ടായി. 
പൊട്ടിയ മുട്ടകള്‍ റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ ദേശീയപാത മഞ്ഞ പ്രളയമായി. സൂക്ഷിച്ചുപോകാന്‍ പോലീസും നാട്ടുകാരും നിര്‍ദേശം നല്‍കിയതിനാല്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com