നരേന്ദ്ര മോദി, ദാരുശിൽപം
നരേന്ദ്ര മോദി, ദാരുശിൽപം

തേക്കിൽ തീർത്ത ​ഗുരുവായൂരപ്പന്റെ ദാരുശിൽപം; മോദിക്ക് ദേവസ്വത്തിന്റെ പ്രത്യേക സമ്മാനം

19 ഇഞ്ച് ഉയരമുള്ള തേക്കുമരത്തിൽ തീർത്ത ഗുരുവായൂരപ്പൻ്റെ ദാരുശിൽപം പ്രശസ്ത ശിൽപി എളവള്ളി നന്ദൻ ആണ് നിർമിച്ചത്

തൃശൂർ: ​ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂരപ്പൻ്റെ  ദാരുശിൽപവും ചുമർചിത്രവും ഗുരുവായൂർ ദേവസ്വം സമ്മാനിക്കും. ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേർന്ന് ഗുരുവായൂരപ്പൻ്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും ഉപഹാരമായി പ്രധാനമന്ത്രിക്ക് നൽകും. നാളെ രാവിലെ 7.40നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തുക.

19 ഇഞ്ച് ഉയരമുള്ള തേക്കുമരത്തിൽ തീർത്ത ഗുരുവായൂരപ്പൻ്റെ ദാരുശിൽപം പ്രശസ്ത ശിൽപി എളവള്ളി നന്ദൻ ആണ് നിർമിച്ചത്. 
നാലര ദിവസം കൊണ്ടാണ് ശില്പം പൂർത്തിയായത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ ദേവസ്വം സമ്മാനിച്ച ശിൽപം നിർമ്മിച്ചതും നന്ദനായിരുന്നു.

ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് നൽകുന്ന ചുമർചിത്രം ഒരുക്കിയത്. 70 സെന്റിമീറ്റർ  നീളവും 55 സെന്റിമീറ്റർ വീതിയുമുള്ള കാൻവാസിലാണ് പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമർചിത്രം ഒരുക്കിയിരിക്കുന്നത്. പഞ്ചവർണ്ണമാണ് ഉപയോഗിച്ചത്. പ്രകൃതിദത്ത നിറങ്ങൾ ചുമർചിത്രത്തിന് ശോഭ പകരുന്നു. താഴെ ശ്രീഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന നാരായണീയത്തിലെ പ്രാരംഭ ശ്ലോകം ചിത്രത്തിന് ഭക്തി നിറവേകുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com