പൊലീസിൽ അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനം ഐജി, എസ് ശ്യാംസുന്ദർ പുതിയ കൊച്ചി കമ്മിഷണര്‍

എസ് ശ്യാംസുന്ദര്‍ ആണ് പുതിയ കമ്മിഷണര്‍
എസ് ശ്യാംസുന്ദര്‍/ ടെലിവിഷൻ സ്ക്രീൻഷോട്ട്
എസ് ശ്യാംസുന്ദര്‍/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ അഴിച്ചുപണി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തു നിന്നും എ അക്ബറിനെ മാറ്റി. എസ് ശ്യാംസുന്ദര്‍ ആണ് പുതിയ കമ്മിഷണര്‍.

ക്രൈംബ്രാഞ്ച് എറണാകുളം റേയ്ഞ്ച് ഐജിയായാണ് എ അക്ബറിനെ പുനര്‍നിയമനം നല്‍കിയത്. വിജിലന്‍സ് ഐജി ആയിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനം ഐജിയായും നിയമിച്ചു. പൊലീസ് ആസ്ഥാനത്ത് എഐജി ആയിരുന്ന ടി നാരായണന്‍ വയനാട് ജില്ലാ പൊലീസ് മേധാവിയുമാകും. അഞ്ച് അഡീഷനൽ എസ്പിമാർക്കും 114 ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com